സ്വ​പ്നം പോ​ലെ ഒ​രു ദി​വ​സ​മാ​യി​രു​ന്നു..! ക​ണ്ണു​നി​റ​യെ ക​ണ്ടു ഞാ​ൻ എ​ന്‍റെ ലാ​ലേ​ട്ട​നെ; ഷി​ജി​ലി​യു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ന്‍​ലാ​ലി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് ഷി​ജി​ലി കെ. ​ശ​ശി​ധ​ര​ൻ. ജ​ന്മ​നാ അ​സ്ഥി​ക​ൾ പൊ​ടി​യു​ന്ന അ​സു​ഖ​വു​മാ​യി ജീ​വി​ക്കു​ന്ന ഷി​ജി​ലി​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​നെ കാ​ണു​ക എ​ന്ന​ത്.

അ​തി​നു​ള്ള വ​ഴി മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ഷി​ജി​ലി ജീ​വി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ചെ​ല​വ​ഴി​ച്ച​തെ​ന്ന് ഷി​ജി​ലി ഫെ​യ്സ്‌​ബു​ക്കി​ൽ കു​റി​ച്ചു.

സ്വ​പ്നം പോ​ലെ ഒ​രു ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഏ​ത് വാ​ക്കു​ക​ളി​ൽ വ​ർ​ണി​ക്ക​ണ​മെ​ന്ന​റി​യാ​ത്ത​ത്ര​യും ഭം​ഗി​യു​ണ്ട​തി​ന്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ എ​ന്‍റെ ലാ​ലേ​ട്ട​നൊ​പ്പം ഞാ​ൻ ചി​ല​വ​ഴി​ച്ചു.

എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം, എ​ത്ര​യോ കാ​ല​ത്തെ പ​രി​ശ്ര​മം എ​ല്ലാ​ത്തി​നും ഇ​ന്ന​ലെ ഫ​ല​മു​ണ്ടാ​യി.

ക​ണ്ണു​നി​റ​യെ ക​ണ്ടു ഞാ​ൻ എ​ന്‍റെ ലാ​ലേ​ട്ട​നെ; ചേ​ർ​ത്ത് പി​ടി​ച്ചു എ​ന്നെ ഏ​ട്ട​ന്‍റെ കൈ​ക​ൾ. കു​റേ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചു, മ​ന​സ് നി​റ​യെ സ്നേ​ഹം ത​ന്നു.

ഇ​നി​യു​ള്ള കാ​ല​മ​ത്ര​യും ഓ​ർ​ക്കാ​ൻ എ​നി​ക്ക് ഈ ​നി​മി​ഷ​ങ്ങ​ൾ മ​തി; എ​ന്‍റെ ഏ​ട്ട​നെ ചേ​ർ​ന്ന് നി​ന്ന ഈ ​നി​മി​ഷ​ങ്ങ​ൾ മാ​ത്രം. ന​ന്ദി പ​റ​യാ​നു​ള്ള​ത് സ​ർ​വേ​ശ്വ​ര​നോ​ടാ​ണ്.

പി​ന്നെ കോ​ഴി​ക്കോ​ട്ടെ ലാ​ലേ​ട്ട​ൻ ഫാ​ൻ​സി​ലെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഏ​ട്ട​ൻ​മാ​രോ​ടും. എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് പ്ര​ജി​ത്ത്, ടി​ന്‍റു ഏ​ട്ട​ൻ, സു​ഗീ​തേ​ട്ട​ൻ, സു​ഹാ​സേ​ട്ട​ൻ, രാ​ജ​ൻ ചേ​ട്ട​ൻ എ​ല്ലാ​വ​ർ​ക്കും നൂ​റ് നൂ​റ് ന​ന്ദി. ഷി​ജി​ലി കു​റി​ച്ചു.

Related posts

Leave a Comment