നിര്‍ഭയയ്ക്ക് ആത്മശാന്തി ലഭിക്കണം !ഞാന്‍ ആരാച്ചാരാകാന്‍ തയ്യാറാണ്; രാഷ്ട്രപതിയ്ക്ക് കത്തയച്ച് ഷില സ്വദേശി;മറ്റൊരു ജോസഫ് മാള്‍ട്ടയാകുമോ രവി കുമാര്‍…

രാജ്യത്ത് പീഡനക്കൊലപാതകങ്ങള്‍ ഇടതടവില്ലാതെ ആവര്‍ത്തിക്കുകയാണ്. ഈ സമയത്താണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഒരാള്‍ രാഷ്ട്രപതിക്ക് കത്തെഴുതുന്നത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഷിംല സ്വദേശി രവി കുമാര്‍ തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരാക്കണമെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തെഴുതിയത്. അതു വഴി ആ പെണ്‍കുട്ടിക്ക് ആത്മശാന്തി ലഭിക്കട്ടെയെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഹൈദരാബാദില്‍ യുവതിയായ വെറ്റിനറി ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് നിര്‍ഭയ കേസില്‍ വധശിക്ഷ നീളുന്നതു സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്.ത്. പിന്നാലെ കല്‍ബുര്‍ഗിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ ഉടനെന്ന് സൂചന വന്നെങ്കിലും തൂക്കാന്‍ ആരാച്ചാരില്ലെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.

കേസിലെ പ്രതികളില്‍ മുകേഷ്, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയ വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഹര്‍ജി നിരസിച്ചാല്‍ ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും. ശേഷം വധശിക്ഷ നടപ്പാക്കണമെന്നതാണു ചട്ടം. ഇതു നടപ്പാക്കാന്‍ സ്ഥിരമായി ഒരാളെ നിയോഗിക്കാനാകില്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു. പുര്‍ണ മാനസികാരോഗ്യമുള്ള ഒരാളെയാണ് ഇതിനു നിയോഗിക്കേണ്ടത്. ഇതുമല്ലെങ്കില്‍ ജയില്‍ ജീവനക്കാരില്‍ ആര്‍ക്കു വേണമെങ്കിലും ഇത് നിര്‍വഹിക്കാം. ഈ സാഹചര്യത്തിലാണ് ആരാച്ചാരാകാന്‍ തയ്യാറെന്ന് പറഞ്ഞ് രവികുമാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ന്യൂറംബര്‍ഗ് വിചാരണയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഹിറ്റ്‌ലറുടെ കൂട്ടാളികളെ തൂക്കിലേറ്റാന്‍ ആളില്ലാതെ വന്നപ്പോള്‍ ജോസഫ് മാള്‍ട്ട എന്ന യുവാവ് ആരാച്ചാരാകാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. ഹെര്‍മന്‍ ഗോറിങും ഹാന്‍സ് ഫ്രാങ്കും അടക്കമുള്ള ഹിറ്റ്‌ലറുടെ വിശ്വസ്തരായ 10 പേരെ തൂക്കിക്കൊല്ലാനുള്ള ദൗത്യമേറ്റെടുത്ത ജോസഫ് മാള്‍ട്ടയെ ലോകം വീരനായകനായി വാഴ്ത്തിയത് ചരിത്രം. അതേ നിയോഗമാണോ രവി കുമാറിനെ കാത്തിരിക്കുന്നതെന്ന് അറിയേണ്ടിരിക്കുന്നു.

Related posts