പ്രമേഹം ഒന്നല്ല, അഞ്ച്! പ്രമേഹം യഥാര്‍ഥത്തില്‍ ഒരു രോഗമല്ല; അഞ്ച് രോഗങ്ങളുടെ കൂട്ടമാണെന്നു പുതിയ പഠന റിപ്പോര്‍ട്ട്‌

സ്റ്റോക്ക്ഹോം: പ്രമേഹം യഥാർഥത്തിൽ ഒരു രോഗമല്ലെന്നും അഞ്ച് രോഗങ്ങളുടെ കൂട്ടമാണെന്നും പുതിയ പഠന റിപ്പോർട്ട്. സ്വീഡനിൽനിന്നും ഫിൻലൻഡിൽനിന്നുമുള്ള ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്.

പ്രമേഹത്തിനുള്ള ചികിത്സയിൽ പുതിയ കണ്ടെത്തൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകവ്യാപകമായി മുതിർന്നവരിൽ പതിനൊന്നിൽ ഒരാൾക്ക് വീതം പ്രമേഹം ബാധിക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം, അന്ധത, വൃക്ക രോഗം, കൈകാലുകൾ മുറിച്ചു മാറ്റൽ തുടങ്ങിയ അവസ്ഥകളിലേക്ക് ഇതു നയിക്കാം.

14,775 രോഗികളിൽ നടത്തിയ പഠനത്തിന്‍റെ വെളിച്ചത്തിലാണ് പുതിയ കണ്ടെത്തൽ. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെയാണ് ഡയബറ്റിസിനെ തരംതിരിച്ചിരിക്കുന്നത്. അതിനു പകരം ക്ലസ്റ്റർ ഒന്നു മുതൽ അഞ്ച് വരെയാണ് പുതിയ തരംതിരിവ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Related posts