സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ;  മ​ന്ത്രി തോ​മ​സ് ഐ​സ​ക് രാ​ജി​വയ്​ക്ക​ണ​മെ​ന്ന് എ.​എ. ഷു​ക്കൂ​ർ

ക​ല​വൂ​ർ: കേ​ര​ള​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ആ​ക്കി​യ മ​ന്ത്രി തോ​മ​സ് ഐ​സ​ക് രാ​ജി​വയ്ക്ക​ണ​മെ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ണ്ട് എ.​എ. ഷു​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാം ശ​രി​യാ​ക്കാ​ൻ അ​ധി​കാ​ര​ത്തി​ൽ വ​ന്ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​മ​ന്ത്രി​യാ​ണ് ഐ​സ​ക്. മാ​രാ​രി​ക്കു​ളം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷു​ക്കൂ​ർ.

ട്ര​ഷ​റി​യി​ൽ സ്റ്റാ​ന്പ് വാ​ങ്ങാ​ൻ പോ​ലും കാ​ശി​ല്ല. ട്ര​ഷ​റി ബ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ പ​ണ​മോ പ​ഞ്ചാ​യ​ത്തി​ന്‍റ പ​ണ​മോ പോ​ലും ന​ൽ​കു​ന്നി​ല്ല. ആ​രോ​ഗ്യ സു​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഷു​ക്കൂ​ർ ആ​രോ​പി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ചി​ദം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി. ​സു​ഗ​ത​ൻ, ബി. ​ബൈ​ജു, കെ.​വി. മേ​ഘ​നാ​ദ​ൻ, ടി. ​സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, ടി.​വി. രാ​ജ​ൻ, പി.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts