സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ടി​നു മു​ന്നി​ലെ ഫ്ല​ക്സ് ബോ​ർ​ഡ്‌ നീക്കം ചെയ്ത് സിപിഎം; എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ പുതിയ ബോർഡ് സ്ഥാപിച്ച് കെഎസ്‌യു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​ന്ന പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ടി​നു മു​ന്നി​ൽ പു​തി​യ ബോ​ർ​ഡ് സ്ഥാ​പി​ച്ച് കെ​എ​സ്‌​യു. സി­​ദ്ധാ​ര്‍­​ഥ­​നെ എ­​സ്എ­​ഫ്‌­​ഐ കൊ­​ന്ന­​താ­​ണ് എ­​ന്നെ­​ഴു​തി​യ ബോ​ര്‍­​ഡാ­​ണ് കെ​എ​സ്‌​യു സ്ഥാ­​പി­​ച്ച​ത്.

അ​തേ​സ​മ​യം, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധാ​ർ​ഥ​നെ കൊ​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ട് വ​രി​ക എ​ന്ന ഫ്ല​ക്സ് ബോ​ർ​ഡ്‌ സി​പി​എം വി​ദ്യാ​ർ​ഥി​യു​ടെ വീ​ടി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. സി­​പി­​എം,ഡി­​വൈ­​എ­​ഫ്‌­​ഐ ബ്രാ­​ഞ്ച് ക­​മ്മി­​റ്റി­​ക­​ളു­​ടെ പേ­​രി­​ലാ­​യി­​രു­​ന്നു ബോ​ര്‍​ഡ്. എ­​ന്നാ​ല്‍ സി­​ദ്ധാ​ര്‍­​ഥ­­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ എ­​സ്എ­​ഫ്ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ അ­​റ­​സ്റ്റി­​ലാ­​യ­​തോ­​ടെ ഇ­​തി­​നെ­​തി­​രേ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ കു­​ടും­​ബാം­​ഗ­​ങ്ങ​ൾ രം­​ഗ­​ത്തു­​വ­​ന്നു. അ​തോ​ടെ സി​പി​എം ബോ​ർ​ഡ് അ​വി​ടെ നി​ന്നും മാ​റ്റി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കെ​എ​സ്‌​യു പു​തി​യ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

ഇ​തി​നി​ടെ സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്ക്‌​ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. സൗ​ദ് റി​ഷാ​ൽ, കാ​ശി​നാ​ഥ​ൻ, അ​ജ​യ് കു​മാ​ർ, സി​ൻ​ജോ ജോ​ൺ​സ​ൺ എ​ന്നി​വ​ർ​ക്കാ​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്. ഇ​വ​ർ നാ​ലു​പേ​രും ആ​ദ്യ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​രാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ 18നാ​ണ് സി​ദ്ധാ​ർ​ഥ​നെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ പ​രി​ക്കു​ക​ളി​ൽ നി​ന്നാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​ച്ച​ത്താ​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, മ​ർ​ദ​നം, റാ​ഗിം​ഗ് നി​രോ​ധ നി​യ​മം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment