കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​രാ​ണോ നി​ങ്ങ​ൾ? വാ​ക്സി​നെ​ടു​ത്ത 99 ദ​ശ​ല​ക്ഷം ആ​ളു​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് 13 വ്യ​ത്യ​സ്ത രോ​ഗാ​വ​സ്ഥ​ക​ൾ

കോ​വി​ഡ് കാ​ലം ക‍​ഴി​ഞ്ഞെ​ങ്കി​ലും ഭീ​തി ഇ​പ്പോ​ഴും ആ​ളു​ക​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി​ട്ടും വി​ട്ടു​മാ​റി​യി​ട്ടി​ല്ല. നി​ല​വി​ൽ മ​നു​ഷ്യ ജീ​വി​ത​ത്തെ കോ​വി​ഡി​ന് മു​ൻ​പും കോ​വി​ഡി​ന് ശേ​ഷ​വും എ​ന്ന് വേ​ർ​തി​രി​ക്കാം. സാ​മ്പ​ത്തി​ക​മാ​യും, ആ​രോ​ഗ്യ​പ​ര​മാ​യും ആ​ളു​ക​ൾ​ക്ക് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ത​ന്നെ​യാ​ണ് വ​ന്ന​ത്.

കോ​വി​ഡ് ക​ത്തി നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് വാ​ക്സി​ന്‍റെ ക​ണ്ടു​പി​ടി​ത്തം ആ​ളു​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും അ​ങ്ങ​നെ​യ​ല്ലെ​ന്ന് വേ​ണം പ​റ​യാ​ൻ. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന് പി​ന്നാ​ലെ മ​റ്റ് അ​സു​ഖ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച​ത് മു​ത​ൽ മ​ര​ണം സം​ഭ​വി​ച്ച​വ​ർ വ​രെ​യു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പു​തി​യ റി​പ്പോ​ർ​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ  ച​ർ​ച്ച​യാ​കു​ന്ന​ത്.

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ നാ​ഡി- ഹൃ​ദ​യ-​ര​ക്ത സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി തെ​ളി​യി​ക്കു​ന്ന ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഗ്ലോ​ബ​ൽ വാ​ക്സി​ൻ ഡാ​റ്റാ നെ​റ്റ്‌​വ​ർ​ക്കി​ലെ ഗ​വേ​ഷ​ക​രാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

8 രാ​ജ്യ​ങ്ങ​ളി​ലെ 99 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​തി​ൽ നി​ന്നാ​ണ് 13 വ്യ​ത്യ​സ്ത രോ​ഗാ​വ​സ്ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്ലോ​ബ​ൽ വാ​ക്സി​ൻ ഡാ​റ്റാ നെ​റ്റ്‌​വ​ർ​ക്കി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​മാ​യ വാ​ക്സി​ൻ ജേ​ർ​ണ​ലി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ളെ​ടു​ത്ത​വ​രി​ലാ​ണ് ഗ്ലോ​ബ​ൽ വാ​ക്സി​ൻ ഡാ​റ്റാ നെ​റ്റ്‌​വ​ർ​ക്ക് പ​ഠ​നം ന​ട​ത്തി​യ​ത്. പ​ഠ​ന​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ലി​ലേ​ക്കാ​ണ് ഗ​വേ​ഷ​ണം വി​ര​ൽ ചൂ​ണ്ടി​യ​ത്. വാ​ക്സി​ന് വി​ധേ​യ​രാ​യ​വ​രി​ൽ നാ​ഡി- ഹൃ​ദ​യ-​ര​ക്ത സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

Related posts

Leave a Comment