യുവനടന്‍ സിദ്ധു ആര്‍ പിള്ള മരിച്ചനിലയില്‍! മൃതദേഹം കണ്ടെത്തിയത് ഗോവയിലെ ഹോട്ടല്‍ മുറിയില്‍; മലയാള സിനിമയിലെ അരങ്ങേറ്റം ദുല്‍ഖര്‍ നായകനായ സെക്കന്റ് ഷോയിലൂടെ

മലയാള ചലച്ചിത്ര നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് സിദ്ധു ശ്രദ്ധേയനാകുന്നത്.

സെക്കന്റ് ഷോയില്‍ വില്ലനായിരുന്നു. പിന്നീട് മോഹന്‍ലാല്‍ നായകനായതുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് പി.കെ.ആര്‍ പിള്ളയുടെ മകനാണ് സിദ്ധു. സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടത്തും.

 

Related posts