സ്വിഗിയേന്തിയ വനിത! ദിവസേന ഏഴു കിലോ മീറ്ററോളം നടന്നാല്‍ ഇവര്‍ക്ക് ലഭിക്കുക 60 രൂപ ഒരു ജീവിതചിത്രം കാണാം

സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച നമുക്ക് മനസിലാക്കാന്‍ കഴിയുന്നു.

അവയില്‍ ചിലത് നമ്മെ അസ്വസ്ഥപ്പെടുത്തും. ചിലപ്പോള്‍ ഒരു ചിത്രത്തിന്‍റെ രൂപത്തിലാകാം ഒരാളുടെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നത്. അത്തരമൊരു കാര്യമാണിത്.

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്; സ്വിഗിയുടെ ബാഗുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന ഒരു സ്ത്രീ. അവര്‍ ഒരു പര്‍ദയാണ് ധരിച്ചിട്ടുള്ളത്. എന്നാല്‍ അവരൊരു സ്വിഗി ജീവനക്കാരി അല്ല.

ഉത്തര്‍പ്രദേശിലെ ലക്‌നോ സ്വദേശിനിയായ റിസ്‌വാന എന്ന സ്ത്രീയാണത്. റിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്പ് അവരെ ഉപേക്ഷിച്ചു പോയി.

നാല് മക്കളുടെ അമ്മയായ റിസ്‌വാന വീടുകള്‍ തോറും ഡിസ്‌പോസിബിള്‍ സ്പൂണും മറ്റ് ഉപകരണങ്ങളും വിറ്റാണ് ജീവിക്കുന്നത്.

ഒരു മകളെ വിവാഹം കഴിപ്പിച്ചിരുന്നു. തനിക്കും മറ്റ് മൂന്ന് കുട്ടികള്‍ക്കും ഉപജീവനം കണ്ടെത്താനായി ഇവര്‍ വീടുകള്‍തോറും ഡിസ്‌പോസിബിള്‍ കട്ട്‌ലറികളുമായി കയറിയിറങ്ങും.

ദിവസേന ഏഴു കിലോ മീറ്ററോളം നടന്നാല്‍ ഇവര്‍ക്ക് ലഭിക്കുക 60 രൂപ മാത്രമാണ്.

അടുത്തിടെ ഇവരുടെ ബാഗ് പൊട്ടിപ്പോയിരുന്നു. തുടര്‍ന്നാണിവര്‍ 50 രൂപയ്ക്ക് സ്വിഗി എന്നെഴുത്തുള്ള ഈ ബാഗ് സ്വന്തമാക്കിയത്.

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇവരുടെ ജീവിതവും ചര്‍ച്ചയാവുകയാണ്. നല്ലൊരു നാളെ അവര്‍ക്കുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Related posts

Leave a Comment