ഡേ നൈറ്റ് ടെസ്റ്റ്: ഇന്ത്യ തയാറായിട്ടില്ലെന്നു രവി ശാസ്ത്രിയും

മും​​​ബൈ: ഈ ​​​വ​​​ര്‍ഷം അ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ല്‍ ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​രം ഇ​​​ന്ത്യ ക​​​ളി​​​ക്കി​​​ല്ലെ​​​ന്ന് നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ പി​​​ങ്ക് ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തെ ചൊ​​​ല്ലി ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും തു​​​റ​​​ന്ന പോ​​​രി​​​ലേ​​​ക്ക്.

ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​രം ക​​​ളി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ക്ക് കു​​​റ​​​ഞ്ഞത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​ൻ ര​​​വി​​​ ശാ​​​സ്ത്രി രം​​​ഗ​​​ത്തെ​​​ത്തി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേ റ്റേഴ്സ് (സിഒഎ) അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കുശേ​​​ഷ​​​മാ​​​ണ് ര​​​വി​​​ ശാ​​​സ്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ത്ത​​​രം മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്ക് നി​​​ല​​​വാ​​​രം കു​​​റ​​​യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ണ് ബി​​​സി​​​സി​​​ഐ ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഡേ ​​​നൈ​​​റ്റ് ക്രി​​​ക്ക​​​റ്റി​​​ന് ആ​​​രാ​​​ധ​​​ക പി​​​ന്തു​​​ണ കൂ​​​ടി​​​യ​​​തോ​​​ടെ അ​​​ഡ്‌​​​ലെ​​​യ്ഡി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ ടെ​​​സ്റ്റ് ഡേ​​​ നൈ​​​റ്റ് ആ​​​യി ക​​​ളി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക്രി​​​ക്ക​​​റ്റ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ (സിഎ) തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ല്‍, ബി​​​സി​​​സി​​​ഐ​​​യു​​​ടെ ക​​​മ്മി​​​റ്റി ഓ​​​ഫ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ മേ​​​ധാ​​​വി വി​​​നോ​​​ദ് റാ​​​യ് ക്രി​​​ക്ക​​​റ്റ് ഒാ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ നി​​​ല​​​പാ​​​ട് ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ ഇ​​​തു​​​വ​​​രെ ഒ​​​രു പ്രാ​​​ദേ​​​ശി​​​ക ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലും ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​രം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റി​​​ൽ പ​​​രി​​​ച​​​യ​​​ക്കു​​​റ​​​വു​​​ണ്ടെ​​​ന്നു​​​മാ​​​ണ് വി​​​നോ​​​ദ് റാ​​​യി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഡേ ​​​നൈ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ദു​​​ലീ​​​പ് ട്രോ​​​ഫി​​​യി​​​ല്‍ പ​​​രീ​​​ക്ഷി​​​ച്ചു വ​​​രു​​​ന്ന​​​തേ​​​യുള്ളൂ​​​വെ​​​ന്നാ​​​ണ് റാ​​​യ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​യാ​​​ണ് ടെ​​​സ്റ്റ് റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്, ഓസീസ് രണ്ടാമതും.

ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​യും നേ​​​ര​​​ത്തെ ഡേ ​​​നൈ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ വെ​​​സ്റ്റ് ഇന്‍ഡീ​​​സി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ടെ​​​സ്റ്റ് പ​​​ര​​​ന്പ​​​ര​​​യി​​​ലും ഡേ ​​​നൈ​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​​​ത​​​യും ബി​​​സി​​​സി​​​ഐ ത​​​ള്ളി​​​യി​​​ട്ടു​​​ണ്ട്. ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രാ​​​നു​​​ണ്ടെ​​​ന്നും​​​അ​​​തി​​​നുശേ​​​ഷം മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നുമാ​​​ണ് നേ​​​ര​​​ത്തേ ബി​​​സി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ക്കു പ​​​രാ​​​ജ​​​യഭീ​​​തി: സിഎ ത​​​ല​​​വ​​​ന്‍

ഇ​​​തി​​​നു മു​​​മ്പും അ​​​ഡ്‌ലെ​​​യ്ഡി​​​ല്‍ ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഈ ​​​ഫോ​​​ര്‍മാ​​​റ്റി​​​ല്‍ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്നെ​​​ല്ലാം അ​​​ത് വ​​​ള​​​രെ വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ക്ക് ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് ക​​​ളി​​​ക്കു​​​വാ​​​ന്‍ താ​​​ല്പ​​​ര്യ​​​മി​​​ല്ലാ​​​യി​​​രി​​​ക്കാം. എ​​​ന്നാ​​​ൽ, അ​​​താ​​​ണ് ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ന്‍റെ ഭാ​​​വി. പി​​​ങ്ക് ബോ​​​ള്‍ ടെ​​​സ്റ്റി​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ ഇ​​​തു​​​വ​​​രെ ക​​​ളി​​​ച്ച ടെ​​​സ്റ്റു​​​ക​​​ള്‍ എ​​​ല്ലാം വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ പ​​​ര​​​മ്പ​​​ര സ്വ​​​പ്ന​​​ങ്ങ​​​ളെ അ​​​ത് ത​​​ക​​​ര്‍ത്തേ​​​ക്കാം. അ​​​താ​​​കാം ഇ​​​ന്ത്യ പി​​​ങ്ക് ബോ​​​ളി​​​ല്‍ ക​​​ളി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​ത്- ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) തലവൻ ജയിം​​​സ് സ​​​തേ​​​ണ്‍ലാ​​​ന്‍ഡ് പറഞ്ഞു.

Related posts