സ്റ്റേ​ജി​ൽ​നി​ൽ​ക്കെ പോ​ലീ​സു​കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി; ആ​രോ​പ​ണ​വു​മാ​യി യു​വ ഗാ​യി​ക

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ പോ​ലീ​സു​കാ​ർ‌ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി റി​യാ​ലി​റ്റി ഷോ ​മ​ത്സ​രാ​ർ​ഥി​യും ഗാ​യി​ക​യു​മാ​യ പെ​ൺ​കു​ട്ടി. ബം​ഗാ​ളി​ലെ വെ​സ്റ്റ് മി​ഡാ​നാ​പു​രി​ലാ​ണ് സം​ഭ​വം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​നി​ക്ക് നേ​രി​ട്ട ക്രൂ​ര​പീ​ഡ​നം പെ​ൺ​കു​ട്ടി വി​വ​രി​ച്ച​ത്. മെ​ഘ്ല ദാ​സ്ഗു​പ്ത​യെ​ന്ന പെ​ൺ​കു​ട്ടി​ക്കാ​ണ് ദു​ര​വ​സ്ഥ നേ​രി​ട്ട​ത്.

വെ​സ്റ്റ് മി​ഡ്നാ​പു​രി​ലെ ഡാ​ന്‍റോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വേ​ദി​യി​ൽ പാ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പോ​ലീ​സു​കാ​രു​ടെ അ​രി​ക​ലേ​ക്കു നീ​ങ്ങി​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നും ഈ ​സ​മ​യം ത​നി​ക്ക് മോ​ശം അ​നു​ഭ​വം നേ​രി​ട്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഘാ​ട​ക​ർ ത​ന്നോ​ട് ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഫാ​സ്റ്റ് ന​മ്പ​ർ പാ​ടാ​നും നൃ​ത്തം​ചെ​യ്യാ​നും പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ അ​വി​ടെ​നി​ന്നും ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും പെ​ൺ​കു​ട്ടി ഫേ​സ്ബു​ക്കി​ൽ പ​റ‌​ഞ്ഞു.

Related posts