പെ​ണ്‍​പാ​ട്ടി​ന്‍റെ ഈ​ണ​വു​മാ​യി സി​ത്താ​ര

Sithara_krishnakumar
ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ സ്വ​ന്ത​മാ​യി വ​രി​ക​ളെ​ഴു​തി, സം​ഗീ​തം ന​ൽ​കി, പാ​ടി​യ പാ​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ ആ​കാ​ശം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ൽ​ബം സി​ത്താ​ര​ത​ന്നെ​യാ​ണ് ആ​രാ​ധ​ക​ർ​ക്കു​മു​ന്നി​ൽ പ​ങ്കുവച്ച​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി​യ വി​വ​രം സി​ത്താ​ര അ​റി​യി​ച്ച​ത്.

പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് എ​ന്‍റെ ആ​കാ​ശ​ത്തി​ലെ പ്ര​മേ​യ​മെ​ന്ന് സി​ത്താ​ര പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ണു​ന്ന സ്ത്രീ​ക​ളെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ഒ​രു​ക്കി​യ ആ​റു​മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ആ​ൽ​ബ​മാ​ണ് എ​ന്‍റെ ആ​കാ​ശം.രാ​ത്രി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള​ള വീ​ഡി​യോ​യി​ൽ സി​ത്താ​ര​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ര​വി​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ആ​ൽ​ബ​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സൈ​ജു ശ്രീ​ധ​രാ​ണ്.

Related posts