Set us Home Page

മ​ഴ​ക്കെ​ടു​തി​ക്കി​ട​യി​ൽ ത​ല​ശേ​രി ഐ​സ് പ്ലാ​ന്‍റി​ൽ വ​ൻ ക​വ​ർ​ച്ച; ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ബോ​ക്സു​ക​ൾ

ത​ല​ശേ​രി: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി മു​ൻ നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ത​ല​ശേ​രി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ പി.​പി.​എം.​റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ല​ശേ​രി മാ​ക്കൂ​ട്ടം ത​ലാ​യി​ൽ സ്ഥി​തി ചെ​യു​ന്ന സ​തേ​ൺ സ്റ്റാ​ർ ഐ​സ് പ്ലാ​ന്‍റി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്.

ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​സ് ബോ​ക്സു​ക​ളാ​ണ് ലോ​റി​യി​ലെ​ത്തി​യ മോ​ഷ്‌​ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യു​ടെ മ​റ​വി​ൽ ആ​യി​രു​ന്നു മോ​ഷ​ണം. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ വാ​ഹ​നം നി​ർ​ത്തി ബോ​ക്സു​ക​ൾ ക​യ​റ്റി കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ മ​ത്സ്യ​മൊ​ത്ത വി​ത​ര​ണ ഗ്രൂ​പ്പാ​യ പി.​പി.​എം അ​സോ​സി​യേ​റ്റ്സി​ന്‍റേ​താ​ണ് മാ​ക്കൂ​ട്ട​ത്തെ ഐ​സ് പ്ലാ​ന്‍റ്.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​താ​യും അ​റി​യു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS