വിശ്വാസം അതല്ല എല്ലാം..! സ്വ​പ്ന​ത്തി​ൽ ക​ണ്ട ശി​വ​ലിം​ഗ​ത്തി​നാ​യി യു​വാ​വ് ദേ​ശി​യ പാ​ത തു​ര​ന്നു; സംഭവത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്ക്; റോഡിൽ കുഴിക്കാൻ പിൻതുണ നൽകിയ രാഷ്ട്രീയ നേതാക്കളെയും യുവാവിനെയും അറസ്റ്റു ചെയ്തു

road-kuzhiഹൈ​ദ​രാ​ബാ​ദ്: സ്വ​പ്ന​ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് ശി​വ​ലിം​ഗം തി​ര​ഞ്ഞ് യു​വാ​വ് ദേ​ശീ​യ പാ​ത തു​ര​ന്നു. ഐ​എ​സ്ആ​ർ​ഒ ജി​എ​സ്എ​ൽ​വി മാ​ർ​ക്ക് മൂ​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച ദി​വ​സം ത​ന്നെ​യാ​ണ് തെ​ലു​ങ്കാ​ന​യി​ൽ​നി​ന്ന് സ്വ​പ്ന​ദ​ർ​ശ​ന വാ​ർ​ത്ത​യും എ​ത്തു​ന്ന​ത്. തെ​ലു​ങ്കാ​ന​യി​ലെ ജ​ന്‍​ഗാ​വ് ജി​ല്ലി​യി​ലു​ള്ള പേ​മ്പാ​ര്‍​ത്തി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ല​ക്ഷ്മ​ണ്‍ മ​നോ​ജ് എ​ന്ന യു​വാ​വാ​ണ് സ്വ​പ്ന​ത്തി​ൽ ക​ണ്ട ശി​വ​ലിം​ഗ​ത്തി​നാ​യി ദേ​ശീ​യ പാ​ത കു​ഴി​ച്ച​ത്.‌

സ്വ​പ്‌​ന​ത്തി​ല്‍ എ​ത്തി​യ ഭ​ഗ​വാ​ന്‍ ദേ​ശീ​യ പാ​ത​യി​ലെ പ്ര​ത്യേ​ക ഒ​രി​ടം കു​ഴി​ച്ചാ​ല്‍ ശി​വ​ലിം​ഗം ല​ഭി​ക്കു​മെ​ന്നും, അ​വി​ടെ ശി​വ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നു​മാ​ണ് ല​ക്ഷ്മ​ണ്‍ മ​നോ​ജ് പ​റ​യു​ന്ന​ത്. ക​ടു​ത്ത ശി​വ​ഭ​ക്ത​നാ​യ ല​ക്ഷ​മ​ൺ, ശി​വ​ലിം​ഗം ല​ഭി​ക്കാ​ൻ വാ​റം​ഗ​ല്‍-​ഹൈ​ദ​രാ​ബാ​ദ് ദേ​ശീ​യ പാ​ത​യു​ടെ ന​ടു​ക്ക് കു​ഴി​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് 20 അ​ടി കു​ഴി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത 163 ൽ‌ ​വ​ൻ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ല​ക്ഷ​മ​ണ്‍ മ​നോ​ജ് നി​ര​ന്ത​രം ഇ​തേ സ്വ​പ്നം കാ​ണു​ന്നു. സ്വ​പ്നം കാ​ണു​മ്പോ​ഴെ​ല്ലാം ഇ​യാ​ൾ ഇ​വി​ടെ എ​ത്തു​ക​യും ഉ​റ​ഞ്ഞ് തു​ള്ളു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ശി​വ​ലിം​ഗം ല​ഭി​ക്കു​ന്ന​തി​ന് റോ​ഡ് കു​ഴി​ക്ക​ണ​മെ​ന്ന് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ങ്കി​ലും ആ​രു​ടേ​യും പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​യാ​ൾ എ​ല്ലാ തി​ങ്ക​ളാ​ഴ്ച ദി​വ​സ​വും റോ​ഡി​ൽ​വ​ന്നു പൂ​ജ ചെ​യ്തു​പോ​ന്നു. ഒ​ടു​വി​ൽ ഗ്രാ​മ​വാ​സി​ക​ളെ​യും പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​നെ​യും ത​ന്‍റെ സ്വ​പ്നം വി​ശ്വ​സി​പ്പി​ക്കാ​ൻ ല​ക്ഷ്മ​ണി​ന് സാ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് കു​ഴി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

വ​ലി​യ പൂ​ജ​ക​ൾ​ക്കു ശേ​ഷ​മാ​ണ് റോ​ഡ് കു​ഴി​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച​ത്. 10 അ​ടി കു​ഴി​ച്ചാ​ൽ ശി​വ​ലിം​ഗം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ 10 അ​ടി കു​ഴി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 15 അ​ടി കു​ഴി​ച്ചു. എ​ന്നി​ട്ടും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ല​ക്ഷ​മ​ണ്‍ മ​നോ​ജി​നേ​യും പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts