ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്;ഈ വണ്ണം എന്നു പറയുന്നത് കുറയ്ക്കാന്‍ മാത്രമല്ല വയ്ക്കാനും കൂടിയുള്ളതാണ്; നടി ശരണ്യാമോഹനെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍

sവിവാഹശേഷം സ്ത്രീകള്‍ക്ക് വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍  വിവാഹശേഷം വണ്ണം വച്ചത് ഒരു സിനിമാ നടിയ്ക്കാണെങ്കില്‍ കഥയാകെ  മാറും. സിനിമാ നടി വണ്ണം വയ്ക്കുന്നത് എന്തോ ആളുകള്‍ക്ക് സഹിക്കില്ല. സോഷ്യല്‍മീഡിയയുടെ കാലമായതോടെ ഇവരെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്. ഇത്തരത്തില്‍ ഏറ്റവുമടുത്ത് ട്രോളന്മാരുടെ ഇരയായത് മലയാളി നട്ി ശരണ്യാ മോഹനാണ്.

ശരണ്യ മോഹന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ട്രോളുകള്‍ക്ക് ആധാരം. തടിച്ചിയായ ശരണ്യയുടെ ചിത്രം പലരെയും ഞെട്ടിച്ചുകളഞ്ഞു. ചിലര്‍ നടിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തി. ഇത്തരം ട്രോളന്മാര്‍ക്ക് ശക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍.

അരവിന്ദ് കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

‘ചേട്ടാ ,ട്രോള് കണ്ടോ ?’

‘കണ്ടു ‘

‘പ്രതികരിക്കുന്നില്ലേ ?’

‘എന്തിനു ?’

‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘

‘ആവശ്യമില്ല സഹോ . ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല ‘

‘എന്നാലും ? ‘

‘ഒരു എന്നാലും ഇല്ല. ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല.’

Related posts