ക​ട​പ്പു​റം വ​റു​തി​യാ​യ​തി​നാ​ൽ കുടുംബം കടുത്ത പട്ടിണിയിൽ; അസുഖ ബാധിതനായ മകന്‍റെ ചികിത്‌സയും മകളുടെ പഠനവും, വാടകയ്ക്കും വഴിമുട്ടി; തലചായ്ക്കാൻ ഒരു സെന്‍റ് ഭൂമിക്കു സഹായം തേടി മത്സ്യ ത്തൊഴിലാളി

അ​ന്പ​ല​പ്പു​ഴ: കു​ടി​ൽ കെ​ട്ടാ​ൻ ഒ​രു സെ​ന്‍റ് ഭൂ​മി​ക്കാ​യി ശി​വ​നേ​ശ​ന്‍റെ ഓ​ട്ട​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം. പു​ന്ന​പ്ര തെ​ക്ക് ച​ള്ളി ആ​ലി​ശേ​രി പു​ര​യി​ട​ത്തി​ൽ ശി​വ​നേ​ശ​ന്‍റെ കു​ടു​ബ​മാ​ണ് വാ​ട​ക വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ശി​വ​നേ​ശ​ന്‍റെ ഭാ​ര്യ അ​ജ​മോ​ൾ ഉൗ​മ​യും ബ​ധി​ര​യു​മാ​ണ്.

12 വ​യ​സു​കാ​ര​നാ​യ മ​ക​ൻ അ​ന്പാ​ടി മെ​ന്‍റ​ൽ റി​ട്രാ​ക്ഷ​ൻ എ​ന്ന രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​ണ്. മ​ക​ൾ പ്രി​യ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ല​രോ​ടു കൈ ​നീ​ട്ടി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ലാ​ണ് ഈ ​കു​ടു​ബം ക​ഴി​യു​ന്ന​ത്. ടി​വി​യോ സ്മാ​ർ​ട്ട് ഫോ​ണോ ഇ​ല്ലാ​ത്ത​തു​മൂ​ലം കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സും മു​ട​ങ്ങി.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം സ്ഥ​ലം വാ​ങ്ങാ​ൻ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം കി​ട്ടാ​ത്ത​തു കാ​ര​ണം ഇ​തും മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ട​പ്പു​റം വ​റു​തി​യാ​യ​തി​നാ​ൽ കു​ടു​ബ​ത്തെ പ​ട്ടി​ണി​യും കാ​ർ​ന്നു​തി​ന്നാ​ൻ തു​ട​ങ്ങി.

മ​ക​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​രു​ന്നി​നു പോ​ലും നി​വൃ​ത്തി​യി​ല്ലാ​തെ അ​ല​യു​ക​യാ​ണ്. ആ​രെ​ങ്കി​ലും ക​നി​യും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴും ബാ​ക്കി.

Related posts

Leave a Comment