കോടിയേരി അനുവദിക്കില്ല ..! പാർലമെന്‍റ് തെര ഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെ ങ്കിലും വിജയം ഉറപ്പാക്കണമെന്ന അമിത് ഷായുടെ മോഹം വിലപ്പോകില്ലെന്ന്

alp-kodierilതിരുവനന്തപുരം: വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി കേരളത്തിൽ ഒരിക്കലും നേട്ടമുണ്ടാക്കില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി കോർപ്പറേറ്റുകളിൽ നിന്നും പിരിച്ച കോടികൾ കേരളത്തിൽ ഒഴുക്കുകയാണ്. ബിജെപിയുടെ നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കേരളത്തിനു കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്തുവില കൊടുത്തും കേരളത്തിൽനിന്നു പാർലമെന്‍റിലേക്ക് ഒരാളെ എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.

Related posts