കു​ട്ടി​ക​ളു​ടെ ജീ​വ​ന് മു​ന്തി​യ പ​രി​ഗ​ണ​ന ! വാക്സിനെടുക്കാത്ത അധ്യാപകർ ശമ്പള​മി​ല്ലാ​ത്ത അ​വ​ധി​യെ​ടു​ക്കട്ടെ; മന്ത്രി വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും എ​ണ്ണം 1707 പേ​രെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മലപ്പുറം ജില്ലയിലാണ് വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ർ കൂടുതലുള്ളത്.

എ​ൽ​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 1066 പേ​രും ഹ​യ​ർ​സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ 223 പേ​ർ വാ​ക്സി​നെ​ടു​ക്കാ​നു​ണ്ടെന്നും ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ജീ​വ​നാ​ണ് സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. വാ​ക്സി​നെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​തി​ന്‍റെ ഫ​ലം ഹാ​ജ​രാ​ക്ക​ണം. അ​തി​ന് ത​യാ​റാ​കാ​ത്ത​വ​ർ ശ​ന്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച് താ​ഴെ പ​റ​യു​ന്ന പ്ര​കാ​ര​മാ​ണ്.

മ​ല​പ്പു​റം- 201, കോ​ഴി​ക്കോ​ട്്്-151, വ​യ​നാ​ട്-29, ക​ണ്ണൂ​ർ -90, എ​റ​ണാ​കു​ളം- 106, ഇ​ടു​ക്കി-43
തി​രു​വ​ന​ന്ത​പു​രം-110, കൊ​ല്ലം- 90, പ​ത്ത​നം​തി​ട്ട-51, കോ​ട്ട​യം-74, ആ​ല​പ്പു​ഴ-89, തൃ​ശൂ​ർ-124, പാ​ല​ക്കാ​ട്-61 , കാ​സ​ർ​കോ​ട്-36.
വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പേ​രു​ക​ൾ പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​രെ​യും ആ​ക്ഷേ​പി​ക്കാ​ൻ ഉ​ദ്യേ​ശി​ക്കു​ന്നി​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം.

ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​രു​ടെ​യും അ​ല്ലാ​ത്ത​വ​രു​ടെ​യും എ​ണ്ണ​വും പേ​രു​ക​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​ക്ക​ലു​ണ്ട ്.

എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്ത് വി​ടാ​ൻ ഉ​ദ്ദേശി​ക്കു​ന്നി​ല്ല. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ സ്വ​യം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment