സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേർ കുടുങ്ങി! ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ വീ​ണ്ടും കേ​സ്; സം​ഭ​വ​ദി​വ​സം രാ​ത്രി ചെയ്തത് ഇങ്ങനെ…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

ഇ​തി​ല്‍ ഏ​ഴ് യു​വ​തി​ക​ളും ഉ​ള്‍​പ്പെ​ടും. ഏ​ഴു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.

അ​തേ​സ​മ​യം സൈ​ജു​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

ഇ​യാ​ളു​മാ​യി വാ​ട്‌​സ്ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റ് ചെ​യ്ത​വ​രെ​യും സൈ​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യു​മാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്ത​ത്.

തൃ​ക്കാ​ക്ക​ര, ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ര​ട്, പ​ന​ങ്ങാ​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, ഇ​ടു​ക്കി ആ​ന​ച്ചാ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സു​ക​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സൈ​ജു​വി​നെ​തി​രെ ഒ​മ്പ​തു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ വീ​ണ്ടും കേ​സ്

മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​വാ​ദ​ത്തി​ലാ​യ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

സം​ഭ​വ​ദി​വ​സം രാ​ത്രി സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും മ​ദ്യം വി​റ്റ​തി​നാ​ണ് എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​തി​നു മു​മ്പ് ഒ​ക്ടോ​ബ​ര്‍ 23ന് ​സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം വി​റ്റ​തി​ന് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യി ഇ​വി​ടെ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് നേ​ര​ത്തെ ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. അ​തി​നി​ടെ സൈ​ജു​വി​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment