വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​ക്കേ​സ്; ശി​വ​ശ​ങ്ക​ർ സി​ബി​ഐക്ക് മുന്നിൽ; സ്വപ്നയുടെ ലോക്കറിൽ നിന്നെടുത്ത ഒരുകോടി രൂപ അഴമതിക്കുള്ള കൈക്കൂലി?


കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ സി​ബി​ഐ​യ്ക്കു മു​ന്നി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യ്ക്ക് കൊ​ച്ചി​യി​ൽ സി​ബി​ഐ ആ​സ്ഥാ​ന​ത്താ​ണ് ഇ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. സി​ബി​ഐ സം​ഘം ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി. ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് നേ​ര​ത്തെ സി​ബി​ഐ ശി​വ​ശ​ങ്ക​റി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

കേ​സി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് സി​ബി​ഐ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യ​തി​ൽ വ​ൻ തു​ക കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ​തിരേ​യു​ള്ള ആ​രോ​പ​ണം.

കേ​സി​ൽ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ, പി.​എ​സ്. സ​രി​ത്ത് എ​ന്നി​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​പ്ന​യെ സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം ത​വ​ണ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ലൈ​ഫ് മി​ഷ​ൻ ക​രാ​റി​ൽ ശി​വ​ശ​ങ്ക​ർ അ​വി​ഹി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ന്നും ഇ​തി​ന് അ​ദേഹ​ത്തി​ന് ക​മ്മീ​ഷ​ൻ ല​ഭി​ച്ചു​വെ​ന്നും ചി​ല പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്വ​പ്ന​യു​ടെ ലോ​ക്ക​റി​ൽനി​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ടു​ത്ത ഒ​രു കോ​ടി രൂ​പ ശി​വ​ശ​ങ്ക​റി​നു​ള്ള ക​മ്മീ​ഷ​നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തെ​ല്ലാം ശി​വ​ശ​ങ്ക​ർ അന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment