ഇ​രു​വ​രി​ൽ  എ​ന്‍റെ യാ​ത്ര ആ​രം​ഭി​ച്ചു; മണിരത്നത്തോടൊപ്പം ചേർന്നുള്ള ചിത്രം പുറത്ത് വിട്ട് ഐശ്വര്യ റായ് പറഞ്ഞത്കേട്ടോ….


മ​ണി​ര​ത്ന​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഐ​ശ്വ​ര്യ റാ​യ്. ഇ​രു​വ​ർ, ഗു​രു, രാ​വ​ൺ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ മ​ണി​ര​ത്നം നാ​യി​ക​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് ഐ​ശ്വ​ര്യ​യെ ആ​യി​രു​ന്നു.

ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ ചി​ത്രം പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ലും ഐ​ശ്വ​ര്യ​ക്കാ​യി അ​ദ്ദേ​ഹം ഒ​രു ക​ഥാ​പാ​ത്ര​ത്തെ നീ​ക്കിവ​ച്ചു.

ഇ​ത്ത​വ​ണ നാ​യി​ക അ​ല്ല സു​ന്ദ​രി ആ​യ ഒ​രു വി​ല്ല​ത്തി​യെ​യാ​ണ് ഐ​ശ്വ​ര്യ​യി​ൽ മ​ണി​ര​ത്നം ക​ണ്ടെ​ത്തി​യ​ത്. ന​ന്ദി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​തി​മ​നോ​ഹ​ര​മാ​ക്കാ​നും ഐ​ശ്വ​ര്യ​ക്ക് ക​ഴി​ഞ്ഞു.

പ​ല്ല​ക്കി​ലി​രു​ന്ന് തി​ര​ശീ​ല മാ​റ്റി നോ​ക്കു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ലെ ഐ​ശ്വ​ര്യ​യു​ടെ രം​ഗ​ത്തി​ന് നി​റ​ഞ്ഞ കൈ​യ​ടി​ക​ളാ​ണ് തി​യ​റ്റ​റു​ക​ളി​ൽനി​ന്ന് ല​ഭി​ക്കു​ന്ന​ത്.

തൃ​ഷ, ശോ​ഭി​ത ധൂ​ലി​പാ​ല, ഐ​ശ്വ​ര്യ ല​ക്ഷ്മി, അ​ദി​തി റാ​വു ഹൈ​ദ​രി തു​ട​ങ്ങി​യ ന​ടി​മാ​രും പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്നു.

ഇ​പ്പോ​ഴി​താ ഗു​രു​നാ​ഥ​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ഷ്. മ​ണി​ര​ത്ന​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഐ​ശ്വ​ര്യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​നി​ടെ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ ഐ​ശ്വ​ര്യ സ​ജീ​വ​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ പ്രി​യ നാ​യി​ക​യെ​യും സം​വി​ധാ​യ​ക​നെ​യും ഒ​ന്നി​ച്ച് കാ​ണാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന തി​ര​ക്കി​ലാ​ണ് ആ​രാ​ധ​ക​രും.

മ​ണി​ര​ത്നം എ​ന്‍റെ ഗു​രു​വാ​ണ്. അ​ദ്ദേ​ഹം എ​ന്നും എ​ന്‍റെ ഗു​രു ആ​യി​രി​ക്കും, എ​ക്കാ​ല​വും. ഇ​രു​വ​രി​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം എ​ന്‍റെ യാ​ത്ര ആ​രം​ഭി​ച്ചു, ബ​ഹു​മാ​ന​ത്തി​ന് വീ​ണ്ടും ന​ന്ദി.

ഈ ​ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന് എ​ക്കാ​ല​വും അ​വി​സ്മ​ര​ണീ​യ​മാ​യി​രി​ക്കും. എ​പ്പോ​ഴും എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​ന് സു​ഹാ​സി​നി​ക്ക് ന​ന്ദി.

ര​ജ​നീ​കാ​ന്തി​നും ക​മ​ൽ​ഹാ​സ​നു​മൊ​പ്പം ഇ​രി​ക്കു​ക എ​ന്ന​ത് ഒ​രു സ്വ​പ്ന നി​മി​ഷ​മാ​ണ്- എ​ന്ന് ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഐ​ശ്വ​ര്യ പ​റ​ഞ്ഞി​രു​ന്നു.

നാ​ല് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​ശ്വ​ര്യ ബി​ഗ് സ്ക്രീ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ചി​ത്രം കൂ​ടി​യാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ. 2018 ൽ ​പു​റ​ത്തി​റ​ങ്ങി​യ ഫ​ന്നി ഖാ​നാ​യി​രു​ന്നു ഇ​തി​നു മു​ൻ​പ് ഐ​ശ്വ​ര്യ അ​ഭി​ന​യി​ച്ച ചി​ത്രം.

 

Related posts

Leave a Comment