ഇ​ത് സ്കൈ ​ഡൈ​വിം​ഗാ​ണോ അ​തോ ‘സ്കൈ ​വാ​ക്കിം​ഗ്’ ആ​ണോ?

സാ​ഹ​സി​ക​രുടെ ഇ​ഷ്ട വി​നോ​ദ​മാ​ണ് സ്കൈ ​ഡൈ​വിം​ഗ്. സാ​ങ്കേ​തി​ക രം​ഗ​ത്തു​ണ്ടാ​യ പു​രോ​ഗ​മ​ന​ങ്ങ​ൾ പ​ഴ​യ​തി​നേ​ക്കാ​ള്‍ ഏ​റെ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ ഇന്ന് സ്കൈ ​ഡൈ​വിം​ഗ് ന​ട​ത്താ​ൻ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്നു​.

നി​ര​വ​ധി​പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ സ്കൈ ​ഡൈ​വിം​ഗ് ചെ​യ്യു​ന്ന വീ​ഡി​യോ ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ൽ സ്കൈ ​ഡൈ​വിം​ഗി​നി​ടെ ഒരാൾ സ്കൈ ​വോ​ക്കിം​ഗ് ചെ​യ്യു​ന്ന​ത് കാ​ണാം.

സ്‌​കൈ​ഡൈ​വിം​ഗ് വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​ത് എ​പ്പോ​ഴും ആ​വേ​ശ​ഭ​രി​ത​മാ​ണ്. ചി​ല​ർ വാ​യു​വി​ലൂ​ടെ കു​തി​ച്ചു​യ​ർ​ന്ന് അ​തി​ശ​യ​ക​ര​മാ​യ സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്ന​താ​യി കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ 23 കാ​രി​യാ​യ സ്കൈ​ഡൈ​വ​ർ മ​ജ കു​സി​ൻ​സ്‌​ക അ​ന്ത​രീ​ക്ഷ​ത്തി​ൽ സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സ്കൈ​ഡൈ​വ​ർ ആ​ണ് കു​സി​ൻ​സ്‌​ക. മ​ജ കു​സി​ൻ​സ്‌​ക​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഏ​ക​ദേ​ശം 6 ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ഒ​രു അ​ദൃ​ശ്യ പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്ന​തു​പോ​ലെ വാ​യു​വി​ലൂ​ടെ ഇ​വ​ർ ന​ട​ക്കു​ന്ന​താ​യി കാ​ണാം. യ​ഥാ​ർ​ത്ഥ​ത്തി​ൽ ഉ​റ​ച്ച നി​ല​ത്ത​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment