ന​ടു​റോ​ഡി​ൽ കിടന്ന് അസഭ്യം പറച്ചിൽ; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റിക്കെതിരേ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: ന​ടു​റോ​ഡി​ൽ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജീ​ഷ് നാ​ഥി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഔ​ട്ട്‌​റീ​ച്ച് സെ​ല്ലി​ന്‍റെ സം​സ്ഥാ​ന കോ​ര്‍​ഡി​നേ​റ്റ​ര്‍ കൂ​ടി​യാ​ണ് അ​ജീ​ഷ് നാ​ഥ്.

മ​ല്ല​മ്പ്ര​കോ​ണ​ത്ത് വ​ച്ച് വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ൽ ചോ​ദ്യം ചെ​യ്ത യു​വ​തി​യോ​ടും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഹോ​ദ​ര​നോ​ടും അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് കേ​സ്.

യു​വ​തി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ​മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. വി​തു​ര സ്വ​ദേ​ശി​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ യു​വാ​വാ​ണ് അ​ജീ​ഷ് നാ​ഥി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​ജീ​ഷ് നാ​ഥ് ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment