ചിറ്റമ്മപോര് വീണ്ടും മുറുകുന്നു..!  എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  മെ​ഡിക്കൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം നൽകാനെടുത്ത തീരുമാനം  വിവാദത്തിൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​സ്എം​ഇ​യി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം വി​വാ​ദ​ത്തി​ൽ. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എ​സ്എം​ഇ​യി​ലെ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് അ​നു​മ​തി ന​ല്കി. അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​വ​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഇ​ക്കാ​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​സ്എം​ഇ അ​ധി​കാ​രി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ അ​ധ്യാ​പ​ക​രും തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. എ​സ്എം​ഇ​യി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ല്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ സ​മ​ര രം​ഗ​ത്തേ​ക്ക് നീ​ങ്ങു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​രാ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.

വി​ക​സ​ന സ​മി​തി​ക്ക് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മെ​രി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​പ്ളോ​മ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​ത്തു നി​ന്നു​ള്ള ഡി​ഗ്രി​ക്കാ​രാ​യ​സ്വാ​ശ്ര​യ പാ​രാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യാ​ൽ ത​ങ്ങ​ളു​ടെ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യും ഇ​രു​കൂ​ട്ട​രും സ​മ​ര​രം​ഗ​ത്ത് നി​ൽ​ക്കു​ക​യു​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്ന് എ​സ്എം​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് അ​നു​മ​തി ന​ല്കി​യ​ത്. ഫി​സി​യോ തെ​റാ​പ്പി, എം​എ​ൽ​റ്റി, റേ​ഡി​യോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ ഡി​ഗ്രി കോ​ഴ്സു​ക​ളും, എം​ബി​ഐ ,എം.​പി.​എ​ച്ച്, മെ​ഡി​സി​ൻ ഡോ​ക്ക്മെ​ന്‍റേഷ​ൻ എ​ന്നീ പി.​ജി സീ​റ്റു​ക​ൾ​ക്കു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശീ​ല​നം ന​ൽ​കു​വാ​ൻ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി തീ​രു​മാ​നി​ച്ച​ത്.

Related posts