വൈ​ക്ക​ത്ത് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ​ത് കൊ​ല്ല​ത്തു​കാ​ര​ൻ; ചാ​ടാ​നു​ണ്ടാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ചി​ല​ത് പ​റ​യാ​നു​ണ്ട്; ര​ക്ഷ​യാ​യ​ത് ആ ​വീ​ഡി​യോ ദൃ​ശ്യം

വൈ​ക്കം: കോ​ട്ട​യ​ത്ത് ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് യു​വാ​വ് ചാ​ടി​യ​ത്, തി​ര​ക്കേ​റി​യ കം​പാ​ർ​ട്ട്മെ​ന്‍റി​ലി​രു​ന്ന് പു​ക​വ​ലി​ച്ച​തി​ന് യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ. ഇതിനെത്തുടർന്ന് റെ​യി​ൽ​വേ പോ​ലീ​സും ടി​ടി​ആ​റും ​കം​പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​യി​രു​ന്നു.

ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ നി​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പി​ന്നാ​ലെ ച​വി​ട്ടു​പ​ടി​യി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​റ​ങ്ങി നി​ന്നു. ഇ​യാ​ൾ ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സം​ശ​യ​മു​ണ്ട്.

കൊ​ല്ലം ച​വ​റ​യി​ൽ എം.​ബി. അ​ൻ​സാ​ർ(26) ആ​ണ് ട്രെ​യി​നി​ൽ നി​ന്ന് എ​ടു​ത്തുചാ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30ന് ​കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം.

ചാ​ടാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സും യാ​ത്ര​ക്കാ​രും നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​യാ‍​ൾ ചാ​ടി​യ​ത്. ച​വി​ട്ടു​പ​ടി​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന യു​വാ​വി​നോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ടി​ടി​ആ​റും അ​ക​ത്തേ​ക്ക് ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല.

സംഭവത്തിന്‍റെ ​ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ൻ​സാ​ർ ഖാ​ൻ പു​റ​ത്തേ​ക്ക് ചാ​ടി. ഈ ​ദൃ​ശ്യം പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. 

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പു​ല്ല് നി​റ​ഞ്ഞ കാ​ടി​നു​ള്ളി​ൽ നി​ന്ന് രാ​ത്രി​യോ​ടെ യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. പോലീസിന്‍റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. 

 

 

 

 

 

 

 

Related posts

Leave a Comment