പി.​വി.​ അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ പാ​ര്‍​ക്കി​ന് ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി; ഏ​ഴു ല​ക്ഷം ഈ​ടാ​ക്കിയാണു പു​തു​ക്കി നൽകിയത്

കോ​ഴി​ക്കോ​ട്: പി.​വി.​ അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ക​ക്കാ​ടം​പൊ​യി​ലി​ലെ പാ​ര്‍​ക്കി​ന് ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കി. ഏ​ഴു ല​ക്ഷം രൂപ ലൈ​സ​ന്‍​സ് ഫീ ​ഈ​ടാ​ക്കി​യാ​ണ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി.

റ​വ​ന്യു റി​ക്ക​വ​റി കു​ടി​ശി​ക​യാ​യ 2.5 ല​ക്ഷം രൂ​പ​യും വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ അ​ട​ച്ചു. പാ​ര്‍​ക്കി​ന് അ​നു​മ​തി ന​ല്‍​കി​യ​ത് ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.​ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പാ​ര്‍​ക്ക് എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് 2018 ലാ​ണ് പാ​ര്‍​ക്ക് അ​ട​ച്ച​ത്.

അ​തി​ന് മു​മ്പ് ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ല്‍ അ​ത്ര​യും കാ​ലം പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ച്ച​ത് അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്ന് വ്യ​ക്ത​മാ​യി​ക​ഴി​ഞ്ഞു. ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ച്ചു, അ​പേ​ക്ഷ​യി​ല്‍ പി​ഴ​വ് ക​ണ്ടെ​ത്തി, ഇ​തോ​ടെ തി​രു​ത്തി അ​പേ​ക്ഷ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Related posts

Leave a Comment