സൂപ്പർ സ്മൃതി

 

ഐ​സി​സി​യു​ടെ 2021ലെ ​മി​ക​ച്ച വ​നി​താ ക്രി​ക്ക​റ്റ് താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഇ​ന്ത്യ​യു​ടെ സ്മൃ​തി മ​ന്ദാ​നയ്ക്ക്. റേ​ച്ച​ല്‍ ഹെ​യ്ഹോ ഫ്ളി​ന്‍റി​ന്‍റെ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പു​ര​സ്കാ​ര​മാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ മ​ന്ദാ​ന​യ്ക്ക് ല​ഭി​ക്കു​ക.

2021ല്‍ ​മ​ന്ദാ​ന മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. എ​ല്ലാ ഫോ​ര്‍​മാ​റ്റി​ലു​മാ​യി 22 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച മ​ന്ദാ​ന 38.86 ശ​രാ​ശ​രി​യി​ല്‍ 855 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.​

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പി​ങ്ക് ബോ​ള്‍ ടെ​സ്റ്റി​ല്‍ മ​ന്ദാ​ന സെ​ഞ്ചു​റി​ നേ​ടി​യി​രു​ന്നു. ഈ ​ടെ​സ്റ്റി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മ​ന്ദാ​ന ഒ​ട്ടേ​റെ റിക്കാ​ര്‍​ഡു​ക​ളും സ്വ​ന്ത​മാ​ക്കി.

2021 ൽ ഏ​ക​ദി​ന​ത്തി​ലും ട്വന്‍റി-20​യി​ലു​മെ​ല്ലാം ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മു​യ​ര്‍​ത്തു​ന്ന പ്ര​ക​ട​നം ന​ട​ത്താ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചു. മി​ക​ച്ച ട്വന്‍റി-20​ ​താ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ലും മ​ന്ദാ​ന ഇ​ടം​പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും ഇം​ഗ്ല​ണ്ട് താ​രം ടാ​മി ബീ​മൗ​ണ്ട് ആ​ണ് അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​

2018ലും മ​ന്ദാ​ന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേ​ടി​യി​രു​ന്നു. ഐ​സി​സി​യു​ടെ ഉ​യ​ര്‍​ന്ന അ​വ​ാര്‍​ഡ് ര​ണ്ടു​ത​വ​ണ നേ​ടു​ന്ന ര​ണ്ടാ​മ​ത്ത താ​ര​മാ​ണ് മ​ന്ദാ​ന. ഓ​സ്ട്രേ​ലി​യ​യു​ടെ എ​ലി​സ് പെ​റി ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment