വ​യ​സ് ഒ​ന്ന്; പ​ക്ഷേ ക​ളി​ക്കാ​ൻ കൂ​ട്ടി​ന് പാ​മ്പ് ത​ന്നെ വേ​ണം! ചി​ല​പ്പോ​ൾ പാ​ന്പു​ക​ൾ മാ​ത്ര​മാ​യി​രി​ക്കി​ല്ല ക​ളി​ക്കാ​ൻ കൂ​ടെ കാ​ണു​ന്ന​ത്…

Snake_boy

കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്.​അ​തു ല​ഭി​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം ചി​ല്ല​റ​യൊ​ന്നു​മാ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ മ​റ്റു കു​ട്ടി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്ല​ൻ​ഡ് സ്വ​ദേ​ശി ഒ​രു വ​യ​സു​കാ​ര​ൻ ജെ​ൻ​സ​ണ്‍ ഹാ​രി​സ​ണ്‍ ക​ളി​ക്കാ​നാ​യി കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് പാ​മ്പു​ക​ളെ​യാ​ണ്. അ​തും ചി​ല്ല​റ​ക്കാ​രാ​യ പാ​ന്പു​ക​ളൊ​ന്നും ആ​യി​രി​ക്കി​ല്ല, പ​ല നീ​ള​ത്തി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള ഉ​ശി​ര​ൻ ക​ക്ഷി​ക​ൾ. ചി​ല​പ്പോ​ൾ പാ​ന്പു​ക​ൾ മാ​ത്ര​മാ​യി​രി​ക്കി​ല്ല ക​ളി​ക്കാ​ൻ കൂ​ടെ കാ​ണു​ന്ന​ത്. പ​ല ത​ര​ത്തി​ലു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളും കാ​ണും.

പാ​ന്പു പി​ടു​ത്ത​ക്കാ​രാ​യ ടോ​ണി ബ്രൂ​ക്ക് ഹാ​രി​സ​ണ്‍ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജെ​ൻ​സ​ണ്‍. മ​ക​നെ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ച്ച​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള ശീ​ല​ങ്ങ​ളി​ലേ​ക്ക് മ​ക​നെ കൊ​ണ്ടു വ​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ജീ​വ​ജാ​ല​ങ്ങ​ൾ മൂ​ല്യ​മു​ള്ള​താ​ണെ​ന്ന വി​ശ്വാ​സം കു​ട്ടി​ക​ളി​ൽ ചെ​റു​പ്പ​ത്തി​ലേ വ​ള​ർ​ത്ത​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Related posts