ആരോട് മിണ്ടിയാലും സംശയവും വഴക്കും! ക്രോണിനെ ഒഴിവാക്കാന്‍ ആലോചിച്ചപ്പോള്‍ ആത്മഹത്യാഭീഷണി; മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ചും

mishel1aaക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയുമായുണ്ടായിരുന്ന തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് മിഷേല്‍ ഷാജിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലേയ്ക്കാണ് പോലീസും ക്രൈംബ്രാഞ്ചും എത്തുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞതായും പോലീസ് അറിയിച്ചു. മിഷേല്‍ ക്രോണിനുമായി നിരന്തരം വഴക്കിട്ടിരുന്നു. മറ്റാരുമായും മിഷേല്‍ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. തന്നെ പൂര്‍ണമായും അനുസരിക്കണമെന്ന വാശിയും ഉണ്ടായിരുന്നു ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാര്‍ക്ക് സൂചനകളുണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് സൂചന നല്‍കുന്നു. അതുകൊണ്ട് തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചും പ്രാഥമികനിഗമനത്തില്‍ എത്തുകയാണ്. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനാവില്ലെന്ന് മിഷേല്‍ പറഞ്ഞിരുന്നതായി ചെന്നൈയില്‍ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം ചെന്നൈയില്‍ പഠിക്കാനായിരുന്നു മിഷേലിന്റെ ആഗ്രഹം. എന്നാല്‍ ചെന്നൈയില്‍ പോകുന്നത് ക്രോണിന്‍ വിലക്കുകയായിരുന്നു. ഇടയ്ക്ക് മറ്റൊരു യുവാവുമായി മിഷേലിനുണ്ടായ സൗഹൃദത്തെ ചൊല്ലിയും കലഹം പതിവായിരുന്നു.

image_(2)_12

ഇടയ്ക്ക് കൊച്ചിയിലെത്തിയിരുന്ന ക്രോണിന്‍ ഒരുവട്ടം മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കലൂര്‍ പള്ളിക്ക് മുമ്പിലായിരുന്നു ഈ സംഭവം, സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച് ക്രോണിന്‍ താക്കീത് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്. മിഷേലിനെ കാണാതായ ഞായറാഴ്ച കാലത്ത് മുതല്‍ ക്രോണിന്‍ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മിഷേല്‍ ക്രോണിന്റെ ഫോണ്‍ എടുത്തില്ല. അസ്വസ്ഥത മുറുകിയ ക്രോണിന്‍ സ്വന്തം അമ്മയെ വിളിച്ച്് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തുടര്‍ന്ന് അവര്‍ മിഷേലിനെ വിളിക്കുകയും മിഷേല്‍ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും വിളിച്ച ക്രോണിന്‍ നീ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ മരിക്കുമെന്നും പറഞ്ഞു. എന്നാല്‍ നീ മരിക്കണ്ട, ഞാന്‍ മരിക്കാം എന്നായി മിഷേല്‍. ഈ സംഭാഷണമാണ് മിഷേലിനെ കൊണ്ട് കടുത്ത തീരുമാനം എടുപ്പിച്ചതെന്നാണ് കരുതുന്നത്.

mishel-shaji.jpg.image.784.410_(1)

ഇതിനിടെ വീണ്ടും വഴക്ക് കൂടി. ഇതോടെ ‘ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും’ എന്നാണ് മിഷേല്‍ പറഞ്ഞത്. എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ എന്റെ ശവമാകും നീ കാണുക എന്ന് ക്രോണിന്‍ മറുപടിയും പറഞ്ഞു. ഇതോടെയാണ് ആത്മഹത്യയ്ക്ക് മിഷേല്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. അപ്പനെയും അമ്മയെയും കാണണമെന്നു പറഞ്ഞ് അന്ന് രണ്ടുവട്ടം മിഷേല്‍ വിളിച്ചിരുന്നു. കാലത്ത് വിളിച്ചപ്പോള്‍ ഒരു ചടങ്ങിനു പോകാനുള്ളതിനാല്‍ വരാനാവില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നെ വൈകീട്ടും കാണണം എന്നാവശ്യപ്പെട്ട് വിളിച്ചു. ഇപ്പോള്‍ വന്നാല്‍ അധിക നേരം കാണാന്‍ പറ്റില്ലല്ലോ, നിനക്ക് ഏഴു മണിക്ക് ഹോസ്റ്റലിനകത്ത് കേറണ്ടേ എന്നു പറഞ്ഞ് വീട്ടുകാര്‍ ഒഴിവായി. പിറ്റേന്ന് പരീക്ഷ കൂടിയുള്ളതിനാലാണ് വീട്ടുകാര്‍ പോകാതിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് മിഷേല്‍ പുറത്തിറങ്ങിയതും പള്ളിയില്‍ പോയതും. പള്ളിയില്‍ നിന്നിറങ്ങിയ ശേഷം ബസ്സില്‍ ഹൈക്കോടതിക്ക് സമീപമെത്തിയ ശേഷം നടന്ന് ഗോശ്രീ പാലത്തില്‍ പോയെന്നാണ് സാഹചര്യ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വീഡിയോയും കിട്ടിയിട്ടുണ്ട്. ഇക്കാരണങ്ങളാലാണ് മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് പോലീസ് സംശയിക്കാന്‍ കാരണമായി പോലീസ് പറയുന്നത്.

Related posts