മകളെ ശല്യം ചെയ്യുന്നത് വിലക്കി;  പിതാവിനെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; ഇറങ്ങിക്കിടന്ന രാജേന്ദ്രന്‍റെ ദേഹത്തേക്കിട്ടത് വിഷപാമ്പായായ അണലിയെ

കാ​ട്ടാ​ക്ക​ട: മ​ക​ളെ ശ​ല്യം ചെ​യ്ത​ത് വി​ല​ക്കി​യ​തി​ന്‍റെ പ്ര​തി​കാ​ര​മായി ജ​ന​ലി​ലൂ​ടെ മു​റി​യി​ലേ​ക്ക് വി​ഷ​പ്പാ​മ്പി​നെ എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ എറിഞ്ഞത് അ​ണ​ലി​യെ​ എന്നു സൂ​ച​ന.

അ​റ​സ്റ്റി​ലാ​യ പ്ര​തി കി​ച്ചു​വി​നെ ചോ​ദ്യം ചെ​യ്തപ്പോഴാ​ണ് ഇക്കാര്യം വ്യക്തമായ ത്. പാ​മ്പി​ന്‍റെ ശ​രീ​രാ​വ​ശി​ഷ്ടം പാ​ലോ​ട് വെ​റ്റ​റി​ന​റി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​വി​ടെ നി​ന്നും കി​ട്ടു​ന്ന വി​വ​ര​പ്ര​കാ​ര​മേ ഇക്കാര്യം സ്ഥി​രീക​രി​ക്കാ​നാ​കൂ.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് പു​റ​മേ സം​ഭ​വ​ത്തി​ൽ ഒ​ട്ടേ​റെ പേ​രു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഒ​രാ​ൾ​ക്കു മാ​ത്രം ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​മ​ല്ല. അ​തി​നാ​ൽ ത​ന്നെ പ​ര​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും രാ​ജേ​ന്ദ്ര​ൻ ആവശ്യപ്പെട്ടു.

അതേസമയം, അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​തി​ക്ക് പു​റ​മേനി​ന്ന് സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന​തി​നെക്കു റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

റി​മാ​ൻ​ഡി​ലാ​യ കി​ച്ചു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടാ​ൻ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കും.​ ഇ​യാ​ളു​ടെ മൊ​ഴി പ്ര​കാ​രം വീ​ണ്ടും ര​ണ്ടു പേ​രെ കൂ​ടി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തേ​യ്ക്കും.

കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യിരുന്നു സം​ഭ​വം. അ​മ്പ​ല​ത്തി​ൻ​കാ​ല കു​ള​വി​യോ​ട് എ​സ്.​കെ. സ​ദ​ന​ത്തി​ൽ ഗു​ണ്ട് റാ​വു എ​ന്നു വി​ളി​ക്കു​ന്ന കി​ച്ചു (30)വി​നെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​മ്പ​ല​ത്തി​ൻ​കാ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് പാ​മ്പി​നെ ഇ​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. മ​ക​ളെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം​ചെ​യ്ത​തും വി​ല​ക്കി​യ​തി​ന്‍റെ​യും പ്ര​തി​കാ​ര​മാ​ണ് പാ​ന്പി​നെ ഇ​ട്ട​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

വീ​ടി​നു​ള്ളി​ൽ പു​ല​ർ​ച്ചെ എ​ല്ലാവ​രും ഉ​റ​ങ്ങു​ന്ന നേ​ര​ത്ത് പാ​മ്പി​നെ ഇ​ട്ട് ഗൃഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ നടത്തിയ ശ്ര​മ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

അ​റ​സ്റ്റി​ലാ​യ കി​ച്ചു​വി​ന്‍റെ സാ​മൂ​ഹ്യ​വി​രു​ദ്ധ ബ​ന്ധ​ങ്ങ​ൾ തി​ര​ക്കു​ന്ന ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​യാ​ൾ പ​ല​ത​വ​ണ ഈ ​പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത് പി​താ​വ് ചോ​ദ്യം ചെ​യ്തി​ട്ടു​മു​ണ്ട്.

അ​ത് പോ​ലീ​സി​ൽ പ​രാ​തി​യാ​കു​ക​യും പോ​ലീ​സ് ത​ന്നെ വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​വൈ​രാ​ഗ്യ​ത്തി​ലാ​ണ് പാ​മ്പി​നെക്കൊ​ണ്ടു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെന്നാണു സൂചന.

അ​ടു​ത്തി​ടെ കൊ​ല്ല​ത്ത് പാ​മ്പി​നെക്കൊ​ണ്ട് യു​വ​തി​യെ കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ങ്ങി​നെ ഒ​രു ആ​ശ​യം ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

പി​താ​വി​നെ കൊ​ന്ന് ത​ന്ത്ര​ത്തി​ൽ ആ ​വീ​ട്ടി​ൽ ക​യ​റി​പ്പ​റ്റി വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. അ​താ​ണ് പാ​ളി​പ്പോ​യ​ത്. കി​ച്ചു​വി​നെ​തി​രേ അ​ടി​പി​ടി​ക്കേ​സു​ക​ൾ അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

പാ​മ്പി​നെ എ​വി​ടെനി​ന്നു ല​ഭി​ച്ചു എ​ന്ന​ത് പോ​ലീ​സ് തി​ര​ക്കു​ന്നു​ണ്ട്. വെ​റു​തേ പേ​ടി​പ്പി​ക്കാ​നാ​ണ് പാ​മ്പി​നെ ഇ​ട്ട​തെ​ന്ന വാ​ദം പോ​ലീ​സ് തു​ട​ക്ക​ത്തി​ലേ പൊ​ളി​ച്ചിരുന്നു.

ഒ​ടു​വി​ൽ കൊ​ല്ലാ​ൻ ത​ന്നെ​യാ​ണ് പാ​മ്പി​നെ ഇ​ട്ട​തെ​ന്ന് പ്രതി സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ കി​ച്ചു​വി​നെ കാ​പ്പ ചു​മ​ത്താ​നും പോ​ലീ​സ് നീ​ക്കം ന​ട​ത്തുന്നുണ്ട്.

Related posts

Leave a Comment