കു​ട്ടി​ക​ൾ​ക്കു വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ “പാ​മ്പ്’

കു​ട്ടി​ക​ൾ​ക്കു വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ “പാ​മ്പ്’. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗാ​ർ​ഗാ​വ​ൻ ജി​ല്ലാ പ​രി​ഷ​ത്ത് പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് കി​ച്ച​ടി​യി​ൽ നി​ന്നും പാ​മ്പി​നെ ല​ഭി​ച്ച​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ അ​ഞ്ചാം ക്ലാ​സ് വ​രെ​യാ​യി 80 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്.

സം​ഭ​വം ക​ണ്ട് അ​മ്പ​ന്ന സ്കൂ​ൾ അ​ധി​കൃ​ത​ർ ഭ​ക്ഷ​ണം വി​ത​ര​ണം നി​ർ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ വി​ശ​പ്പ് സ​ഹി​ച്ചി​രു​ന്നു​വെ​ന്ന് നാ​ന്ദീ​ത് ജി​ല്ല വി​ദ്യാ​ഭാ​സ ഓ​ഫീ​സ​ർ പ്ര​ശാ​ന്ത് ദി​ഗ്രാ​സ്ക്ക​ർ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ലു​ള്ള പാ​ച​ക​ക്കാ​ർ​ക്കാ​ണ് കി​ച്ച​ടി​യു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ക​രാ​ർ സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts