കേരളത്തില്‍ വീണ്ടും ലഹരിവേട്ട ! അതീവ മാരകമായ മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍;യുവതിയെ പിടികൂടിയത് മീഞ്ചന്ത ബൈപ്പാസില്‍ നിന്നും…

കേരളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് പിടികൂടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്.

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്.

പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Related posts

Leave a Comment