കൊ​ണ്ടോ​ട്ടി​യി​ല്‍​  2 കോ​ടിയുടെ പാ​മ്പി​ന്‍​വി​ഷം പിടികൂടി;  അ​റ​സ്റ്റി​ലാ​യവരിൽ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും; അ​ന്വേ​ഷ​ണത്തിനു വ​നംവ​കു​പ്പ്


കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ല്‍​നി​ന്ന് ര​ണ്ടു കോ​ടി വി​ല​വ​രു​ന്ന പാ​മ്പി​ന്‍​വി​ഷം പി​ടി​കൂ​ടി​യ കേ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​നം വ​കു​പ്പി​ന് കൈ​മാ​റും.

ഇ​ന്ന് കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും കേ​സ് വ​നം​വ​കു​പ്പി​നു കൈ​മാ​റു​ക. കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ വ​ച്ച് പാ​മ്പി​ന്‍ വി​ഷം പി​ടി​കൂ​ടി​യ​ത്.

മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.പ​ത്ത​നം​തി​ട്ട കോ​ന്നി അ​തു​മ്പും​കു​ളം സ്വ​ദേ​ശി ശ്രീ​മം​ഗ​ലം വീ​ട്ടി​ല്‍ പ്ര​ദീ​പ് നാ​യ​ര്‍ (62), കോ​ന്നി ഇ​ര​വോ​ണ്‍ സ്വ​ദേ​ശി പാ​ഴൂ​ര്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ടി.​പി.​കു​മാ​ര്‍ (63), തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ മേ​ത്ത​ല സ്വ​ദേ​ശി വ​ട​ക്കേ​വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (58) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട അ​രു​വാ​പു​രം പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് ടി.​പി.​കു​മാ​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ റി​ട്ട.​അ​ധ്യാ​പ​ക​നാ​ണ്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ലോ​ഡ്ജി​ല്‍ വ​ച്ചാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍ നി​ന്ന് ഒ​രു ഫ്‌​ളാ​സ്‌​കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ പാ​മ്പി​ന്‍ വി​ഷ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്ത് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ ലോ​ഡ്ജി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന​ത്.

ഇ​വ​ര്‍​ക്ക് മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള ഒ​ളാ​ളാ​ണ് വി​ഷം എ​ത്തി​ച്ച​തെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത്ദാ​സി​നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​നെ ത​ന്നെ കൊ​ണ്ടോ​ട്ടി എ​എ​സ്പി വി​ജ​യ്ഭാ​ര​ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ഡ്ജ് വ​ള​യു​ക​യാ​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി എ​സ്‌​ഐ ഫ​സ​ല്‍ റ​ഹ്മാ​നും ആ​ന്‍റി ന​ര്‍​കോർട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് ടീ​മം​ഗ​ങ്ങ​ളും േച​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​സം​ഘം പാ​മ്പി​ന്‍ വി​ഷം വി​ല്‍​പ​ന ന​ട​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​ണ് കേ​സ് വ​നം​വ​കു​പ്പി​നു കൈ​മാ​റു​ന്ന​ത്. പാ​മ്പി​ന്‍ വി​ഷം വി​ല്‍​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​യ​താ​യി വി​വ​ര​മു​ണ്ട്

Related posts

Leave a Comment