27 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരികെയെത്തിയപ്പോള്‍ ഭാര്യ ബന്ധുവിന്റെ മകന്റെ ഒപ്പം പോയി ! മക്കള്‍ക്കും വേണ്ട; ചങ്കു തകര്‍ക്കും രാജേന്ദ്രന്റെ ജീവിതം…

ഗതികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി പണിയെടുക്കുന്നത്.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഗള്‍ഫില്‍ താമസിക്കുന്ന മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ അപൂര്‍വമാണ്.

ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന ഓരോ വ്യക്തിയ്ക്കും തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം.

എന്നാല്‍ ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ബാധ്യതകള്‍ക്കു പിന്നാലെ ഒഴുക്കി അവര്‍ വാര്‍ധക്യത്തിലേക്കെത്തുമ്പോഴാവും ഗള്‍ഫില്‍ നിന്നു മടങ്ങുക.

നാട്ടില്‍ ഭാര്യയും മക്കളും സുഖമായി ജീവിക്കുന്നുള്ളതാണ് അവരുടെ ആശ്വാസം.ഭാര്യയെയും മക്കളെയും ഒരു നിമിഷം പോലും ഓര്‍ക്കാതിരിക്കാന്‍ അവര്‍ക്കാവില്ല.

എന്നാല്‍ പ്രവാസ ലോകത്ത് വര്‍ഷങ്ങളോളം നിന്ന് നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും പലപ്പോഴും തിരിഞ്ഞു നോക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.

ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാസാമാസം ശമ്പളത്തിന് മുക്കാല്‍പങ്കും അയച്ചുകൊടുത്തു. അങ്ങനെ നാട്ടിലെത്തിയപ്പോള്‍ അയാള്‍ അറിഞ്ഞത് ഭാര്യ മറ്റൊരാളുടെ കൂടെ പൊറുതി തുടങ്ങിയെന്ന്.

ഇത് രാജേന്ദ്രന്റെ കഥയാണ്…25 വര്‍ഷം മുമ്പാണ് രാജേന്ദ്രന്‍ ഒമാനിലേക്ക് പോകുന്നത്.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനെ കരകയറ്റാന്‍ രാജേന്ദ്രന്‍ കടല്‍കടന്ന് ഗള്‍ഫിലെത്തിയത്.

ഒമാനില്‍ എത്തിയശേഷം അവിടെ ലഭിക്കുന്ന എല്ലാ ജോലിയും ചെയ്യാന്‍ തുടങ്ങി തറ തുടക്കുന്നത് മുതല്‍ ചുമട് എടുക്കുന്നവരെ ജോലികള്‍ നീളുന്നു.

അങ്ങനെ ഇടയ്ക്ക് ഭാര്യയെയും മക്കളെയും ഒമാനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.പല തരത്തിലുള്ള ജോലികള്‍ ചെയ്തു ജീവിതം മുമ്പോട്ടു കൊണ്ടുപോയി.

മൂന്നു പെണ്‍മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കി. അതില്‍ രണ്ട് പേരെ വിവാഹം കഴിച്ച് അയച്ചു. എല്ലാവര്‍ക്കും നല്ല ജോലിയുണ്ട്.

എന്നാല്‍ ഭാര്യ ബന്ധുവിന്റെ മകനോടൊപ്പം എവിടെയോ ആണ് താമസം.ഗള്‍ഫില്‍ ഉണ്ടായിരുന്ന സമയത്ത് ബന്ധുക്കളും നാട്ടുകാരും അടക്കം ഒരുപാട് ആളുകള്‍ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് രാജേന്ദ്രനെ വിളിച്ചു പറഞ്ഞിരുന്നു.

ഒരു ഡ്രൈവറുമായി ആയിരുന്നു ആദ്യം അവിഹിതം, അയാളുമായി പല സ്ഥലങ്ങളില്‍ പോവുകയും പല രാത്രികളില്‍ വീട്ടില്‍നിന്ന് കാണാതാവുകയും ചെയ്തിട്ടുണ്ട് എന്ന രാജേന്ദ്രന്റെ അമ്മ രാജേന്ദ്രനെ വിളിച്ചു പറഞ്ഞതാണ്.

അങ്ങനെ വിസിറ്റിംഗ് വിസയ്ക്ക് രാജേന്ദ്രന്‍ ഭാര്യയെ ഒമാനിലേക്ക് കൂട്ടി. എന്നാല്‍ അവിടെ മറ്റൊരാളുമായി പോകുവാന്‍ തയ്യാറെടുക്കുകയായിരുന്നു അവര്‍.

അങ്ങനെ നാട്ടിലേക്ക് തന്നെ തിരിച്ചയയ്‌ക്കേണ്ടി വന്നു. ഭാര്യക്കും മക്കള്‍ക്കും കൂടി 120 പവന്‍ സ്വര്‍ണം ആണ് രാജേന്ദ്രന്‍ വാങ്ങി കൊടുത്തത്.

മുന്നൂറോളം ചെറുപ്പക്കാരെ രാജേന്ദ്രന്‍ ഗള്‍ഫിലേക്ക് ജോലിക്ക് എത്തിച്ചിട്ടുണ്ട്. അതിന്റെയൊക്കെ പണമെല്ലാം കൈകാര്യം ചെയ്തിരുന്ന ഭാര്യയായിരുന്നു.

ഭാര്യയുടെ അക്കൗണ്ടില്‍ ആയിരുന്നു രാജേന്ദ്രന്‍ പണം അയക്കാറുള്ളത്.ഭാര്യയെ ഒമാനിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ഇലക്ട്രീഷ്യനും ആയി ഭാര്യക്ക് ബന്ധമുണ്ടായിരുന്നു.

എന്നിട്ടുപോലും രാജേന്ദ്രന്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല.ഭാര്യയുടെ പേരില്‍ വീണ്ടും അയാള്‍ പണം അയച്ചു കൊടുത്തു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് രാജേന്ദ്രന്‍ നാട്ടില്‍ വന്നപ്പോഴാണ് ഭാര്യയുടെ വേറൊരു ബന്ധത്തെക്കുറിച്ച് അറിയുന്നത്.

രാജേന്ദ്രന്റെ അടുത്ത ബന്ധുവിന്റെ മകനോടൊപ്പം ആണ് ഇപ്പോള്‍ ഭാര്യക്ക് ബന്ധം.സ്വന്തമായി ഒരു രൂപപോലും രാജേന്ദ്രന്റെ കൈയ്യില്‍ ഇപ്പോള്‍ ഇല്ല.

ആരോഗ്യസ്ഥിതിയും വളരെ മോശമാണ്.ആശുപത്രി ചിലവുകള്‍ എല്ലാം സഹോദരിയാണ് ഇപ്പോള്‍ നോക്കുന്നത്. മക്കളൊന്നും സഹകരിക്കുന്നില്ല.

തന്റെ വീടിന്റെ ജപ്തിയും കണ്ണ് ഓപ്പറേഷനുള്ള ചികിത്സാചെലവും ആണ് ഇപ്പോള്‍ രാജേന്ദ്രന്‍ ആവശ്യം. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ വിഷമിക്കുകയാണ് രാജേന്ദ്രന്‍.

Related posts

Leave a Comment