വനിതാ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നുനേ​രേപീ​ഡ​നശ്ര​മം; വ്യാ​പാ​രി നേ​താ​വി​നെ സി​പി​എം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു


പ​യ്യ​ന്നൂ​ര്‍: ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി നേ​താ​വി​നെ സി​പി​എം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍ഡ് ചെ​യ്തു.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നൂ​പ് കി​ഴ​ക്കേ​വീ​ട്ടി​ലി​നെ​തി​രേ​യാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തി​ല്‍ സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ​യി​ല്‍ ഉ​ള്ള അ​നൂ​പി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ഡെ​യ്‌​ലി ഡെ​പ്പോ​സി​റ്റ് ക​ള​ക്ഷ​ന് എ​ത്തി​യ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വത്രെ.

കു​ത​റി​മാ​റി ഓ​ടിര​ക്ഷ​പ്പെ​ട്ട യു​വ​തി ബാ​ങ്ക് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി. സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി​ക്ക് പ​രാ​തി കൈ​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​പി​എം അം​ഗ​മാ​യ അ​നൂ​പി​നെ പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment