ഓൺലൈൻ ഡെലിവറിയ്ക്കിടെ ഡ്രൈവർക്ക് പാമ്പ് കടിയേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വീട്ടിലേക്ക് സാധനങ്ങൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് തൊ​ഴി​ലാ​ളി. ഫ്ലോ​റി​ഡ​യി​ലെ പാം ​സി​റ്റി​യി​ലെ വീ​ട്ടി​ൽ ഒ​രു പാ​ക്കേ​ജ് ഇ​റ​ക്കി​വി​ടു​ന്ന​തി​നി​ടെ​യാ​ണ് ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​യെ ഈ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​ സ്‌​നേ​ക്ക് ക​ടി​ച്ച​ത്.

വാ​തി​ലി​ന​ടു​ത്തേ​ക്ക് ന​ട​ന്ന് പൊ​തി താ​ഴെ വെ​ച്ചപ്പോഴാണ് ഡ്രൈ​വ​റു​ടെ കാ​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പാ​മ്പ് ക​ടി​ച്ച​ത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​വ​ളെ ഉടൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കി​ഴ​ക്ക​ൻ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ സ്‌​നേ​ക്കു​ക​ൾ വ​ള​രെ വി​ഷ​മു​ള്ള​വ​യാ​ണ്, ഈ ​പ്ര​ദേ​ശ​ത്ത് ഇ​വ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ഷ​മു​ള്ള പാ​മ്പാ​യി ഇ​വ അ​റി​യ​പ്പെ​ടു​ന്നു. ചി​ല​തി​ന് 8 അ​ടി വ​രെ നീ​ള​വും 10lb വ​രെ ഭാ​ര​വു​മു​ണ്ട്.

ഈ ​പാ​മ്പു​ക​ളെ സാ​ധാ​ര​ണ​യാ​യി തി​രി​ച്ച​റി​യു​ന്ന​ത് അ​വ​യു​ടെ പു​റ​കി​ലു​ള്ള വ​ജ്ര​ത്തി​ന്‍റെ ആ​കൃ​തി നോ​ക്കി​യാ​ണ്. അ​ഞ്ച് പേ​രെ കൊ​ല്ലാ​ൻ ത​ക്ക വി​ഷം ഈ ​പാ​മ്പി​ന് ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. സെ​ന്‍റ​ർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഓ​രോ വ​ർ​ഷ​വും യു​എ​സി​ൽ ഏ​ക​ദേ​ശം 7,000 മു​ത​ൽ 8,000 വ​രെ ആ​ളു​ക​ൾ​ക്ക് വി​ഷ​പ്പാ​മ്പു​ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്നു​ണ്ട്.

 

Related posts

Leave a Comment