ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലേ ? കാഞ്ഞിരപ്പള്ളിക്കു പോരേ.. സ്നേഹസദ്യയുണ്ണാം

കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ ഇ​നി ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട. പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ട്ടി​ണി ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി മു​ത​ൽ ന​ഗ​ര​ത്തി​ലെ ഇ​രു​പ​ത്തെ​ട്ട് ഹോ​ട്ട​ലു​ക​ൾ സ്നേ​ഹ​സ​ദ്യ വി​ള​ന്പും.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ന​വ മാ​ധ്യ​മ-​സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യാ​യി രൂ​പം കൊ​ണ്ട സോ​ഷ്യ​ൽ ആ​ക്ടീ​വ് ഫ്ര​ണ്ട്സ് (​സാ​ഫ്), കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ​പ്പ് ര​ഹി​ത കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്ക് കേ​ര​ള പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​വും.

ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ഇ​രി​ക്കു​ന്ന അ​ർ​ഹ​രാ​യ ആ​ർ​ക്കും പ​ട്ട​ണ​ത്തി​ന്‍റെ നാ​ല് ഭാ​ഗ​ങ്ങ​ളി​ലു​ള്ള കൗ​ണ്ട​റു​ക​ളി​ലെ​ത്തി കൂ​പ്പ​ണ്‍ കൈ​പ്പ​റ്റി നി​ർ​ദി​ഷ്ട ഹോ​ട്ട​ലു​ക​ളി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന​താ​ണ്. ഇ​തു കൂ​ടാ​തെ സാ​ഫ് വോ​ള​ണ്ടി​യ​ർ​മാ​ർ ക​ണ്ടെ​ത്തു​ന്ന അ​ർ​ഹ​രാ​യ​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന എ​ട്ടാം വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​എ. റി​ബി​ൻ ഷാ ​മു​ന്നോ​ട്ടുവ​ച്ച ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ച് സാ​ഫ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​ജി വ​ലി​യ​കു​ന്ന​ത്ത്, റി​യാ​സ് കാ​ൾ​ടെ​ക്സ്, ബാ​ബു പൂ​ത​ക്കു​ഴി, അ​ൻ​ഷാ​ദ് ഇ​സ്മാ​യി​ൽ, വി​പി​ൻ രാ​ജു എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

കേ​ര​ളാ ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യം തേ​ടി ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​രീ​ഫ് തൗ​ഫീ​ഖ്, അ​യൂ​ബ് ഓ​ൾ ഇ​ൻ വ​ണ്‍, ഷാ​ഹു​ൽ ഹ​മീ​ദ് ആ​പ്പി​ൾ ബീ, ​സു​നി​ൽ സീ​ബ്ലു എ​ന്നി​വ​രെ സ​മീ​പി​ച്ച സാ​ഫ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷ​യി​ൽ ക​വി​ഞ്ഞ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ഇ​രു​പ​ത്തി​ര​ണ്ടു ഹോ​ട്ട​ലു​ക​ളും പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​ശ​പ്പ് ര​ഹി​ത കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്ന ഒ​രു കൂ​ട്ടം മ​നു​ഷ്യ സ്നേ​ഹി​ക​ളു​ടെ സ്വ​പ്നം സ​ഫ​ല​മാ​വു​ക​യാ​ണ്.

Related posts