മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ! നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയ ശത്രുക്കള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നു; ശോഭനാ ജോര്‍ജിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി

ചെ​ങ്ങ​ന്നൂ​ർ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി അ​പ​മാ​നി​ക്കു​ന്ന​തി​നെ​തി​രെ ചെ​ങ്ങ​ന്നൂ​രി​ലെ മു​ൻ എം​എ​ൽ​എ ശോ​ഭ​ന ജോ​ർ​ജ് ന​ൽ​കി​യ പ​രാ​തി​യി​ൽ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്താ​നും സി​പി​ഐ എ​മ്മു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ച​തു മു​ത​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ൾ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ന​ട​ത്തി വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ശോ​ഭ​നാ ജോ​ർ​ജ് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് സൈ​ബ​ർ ടീം, ​ഐ​എ​ൻ​സി സൈ​ബ​ർ വിം​ഗ്, കു​രു​ക്ഷേ​ത്ര, കാ​വി​പ്പ​ട എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ഫെ​യ്സ്ബു​ക്ക് ഐ​ഡി​ക​ളി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ത​ന്‍റെ ചി​ത്ര​ങ്ങ​ളും ചേ​ർ​ത്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ശോ​ഭ​നാ ജോ​ർ​ജ് പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഫെ​യ്സ്ബു​ക്ക് പോ​സ്റ്റു​ക​ളു​ടെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്കി.

Related posts