കട്ടപ്പനയിലെ തേപ്പുകാരി ! അ​ത്ത​ര​ത്തി​ൽ ഒ​രാ​ൾ ന​മ്മ​ളെ സ​മീ​പി​ക്കു​ന്പോ​ൾ അ​തു ന​മ്മു​ടെ മാ​ത്രം ഇ​ഷ്ട​ത്തി​ന്‍റെ പു​റ​ത്തു പോ​കു​ന്ന​താ​ണ്… മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ സ്വാസിക മനസുതുറക്കുന്നു

മി​നി​സ്ക്രീ​നി​ലും ബി​ഗ് സ്ക്രീ​നി​ലും ഒ​രു​പോ​ലെ താ​ര​മാ​ണ് സ്വാ​സി​ക. സി​നി​മ​യി​ൽ ഇ​ട​യ്ക്കു വ​ന്നു​പോ​കു​മെ​ങ്കി​ലും ടെ​ലി​വി​ഷ​നി​ൽ അ​വ​താ​ര​ക​യാ​യും പ​ര​ന്പ​ര​ക​ളി​ലും നൃ​ത്ത പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ സാ​നി​ധ്യ​മാ​ണ് ഈ ​നാ​യി​ക. ഒ​പ്പം ത​ന്നെ ഫ്ള​വേ​ഴ്സ് ടി​വി​യി​ലെ ഹി​റ്റ് പ​ര​ന്പ​ര സീ​ത​യി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യും കു​ട്ടി​ക​ളു​ടെ ഇ​ഷ്ട പ്രോ​ഗ്രാം ക​ട്ടു​റു​ന്പി​ലെ അ​വ​താ​ര​ക​യാ​യും കു​ടും​ബ പ്രേ​ക്ഷ​ക​ർ​ക്കും പ്രി​യ​ങ്ക​രി​യാ​ണ്. ഈ​സ്റ്റ​ർ റി​ലീ​സാ​യ കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യി​ൽ ഒ​രു നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യി എത്തുന്ന സ്വാസികയുടെ വിശേഷങ്ങൾ.

കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?

ജീ​നു എ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ചാ​ക്കോ​ച്ച​ന്‍റെ പ​ഴ​യ കാ​മു​കി​യു​ടെ വേ​ഷ​മാ​ണ്. സ്കൂ​ൾ സ​മ​യ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷം അ​തു​വേ​ണ്ടെ​ന്നു​വ​ച്ചു പോ​വു​ക​യും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ന്ന​തു​മാ​യ ഒ​രു ക​ഥാ​പാ​ത്രം. ജീ​നു​വു​മാ​യു​ള്ള പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ജീ​വി​ത​ത്തി​ൽ പെ​ണ്ണു​വേ​ണ്ട എ​ന്നു​തീ​രു​മാ​നി​ച്ച് മാ​ർ​പാ​പ്പ​യെ​പ്പോലെ ജീ​വി​ക്കു​ന്ന​താ​ണ് ചാ​ക്കോ​ച്ച​ന്‍റെ ക​ഥാ​പാ​ത്രം. ഹ്യൂ​മ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ണ​യ​വും തേ​പ്പു​മൊ​ക്കെ​യാ​യി പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന സി​നി​മ​യാ​യിരി​ക്കും കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ.

ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി സി​നി​മ​യി​ൽ നി​റ​ഞ്ഞു ന​ൽ​ക്കു​ന്നു​ണ്ട​ല്ലോ?

മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ൽ പ്രേ​ക്ഷ​ക​ർ ഏ​റെ ശ്ര​ദ്ധി​ച്ച​ത് ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നാ​ണ്. ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​നും സ്വ​ർ​ണ​ക്ക​ടു​വ​യും സീ​രി​യ​ലു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഞാ​ൻ ചെ​യ്ത സി​നി​മ​ക​ളാ​യി​രു​ന്നു. ചാ​ക്കോ​ച്ച​നൊ​പ്പ​മു​ള്ള കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ തി​യ​റ്റ​റി​ലെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ. ഇ​നി​യും ന​മ്മ​ളി​ലേ​ക്കെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ മി​ക​ച്ച​താ​ക്കി ന​ല്ല ടീ​മി​നൊ​പ്പം സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

കട്ടപ്പനയിലെ തേപ്പുകാരി എന്ന കഥാപാത്രത്തിന്‍റെ പ്രേക്ഷക പ്രതികരണം വലുതായിര ുന്നല്ലോ‍?

ആ ​സി​നി​മ​യി​ൽ അ​ഞ്ചു ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​ല്ലൊ​രു സി​നി​മ​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും തേ​പ്പു​കാ​രി എ​ന്ന ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​ർ ഇ​ത്ര സ്വീ​ക​രി​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴും ട്രോ​ളു​ക​ളി​ലും കോ​ള​ജ് സ്റ്റു​ഡ​ന്‍റ​സി​ന്‍റെ ഇ​ട​യി​ലും ആ ​ക​ഥാ​പാ​ത്രം നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട്. ഞാ​ൻ ചെ​യ്ത​തി​ൽ അ​ത്ര​ത്തോ​ളം ഐ​ഡ​ന്‍റി​റ്റി ന​ൽ​കി​യൊ​രു മ​റ്റൊ​രു ക​ഥാ​പാ​ത്ര​മി​ല്ല.

സി​നി​മാ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ൽ നി​ന്നു​മു​ള്ള ക​ട​ന്നു​വ​ര​വ് എ​ങ്ങ​നെ​യാ​ണ്?

നൃ​ത്ത​വും നാ​ട​ക​വു മൊ​ക്കെ സ്കൂ​ൾ​ത​ലം മു​ത​ലു​ണ്ട്. പ​ര​സ്യം ചെ​യ്താ​ണ് തു​ട​ങ്ങു​ന്ന​ത്. ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു മാ​ഗ​സി​ന്‍റെ ക​വ​ർ എ​ന്‍റെ ഫോ​ട്ടോ ആ​യി​രു​ന്നു. ആ ​സ​മ​യ​ത്താണ് ത​മി​ഴ് സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ എ​ന്‍റെ ഫോ​ട്ടോ ക​ണ്ട് ഓ​ഡി​ഷ​നി​ലേ​ക്കു വി​ളി ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് 2011-ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ത​മി​ഴ് സി​നി​മ വൈ​ഗ​യി​ൽ നാ​യി​ക​യാ​കു​ന്ന​ത്. അ​തി​നു ശേ​ഷം കു​റ​ച്ചു ത​മി​ഴ് ചി​ത്ര​ങ്ങ​ൾ കൂ​ടി ചെ​യ്തു. പി​ന്നീ​ടാ​ണ് മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യെ​ങ്കി​ലും പി​ന്നീ​ട് സീ​രി​യ​ലി​ലേ​ക്കെ​ത്തു​ന്ന​ത്?

തു​ട​ക്ക​സ​മ​യ​ത്ത് മി​ക​ച്ച ത​മി​ഴ് സി​നി​മ​ക​ൾ ചെ​യ്തെ​ങ്കി​ലും പി​ന്നീടു മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നി​ല്ല. അ​തി​നു​ശേ​ഷ​മാ​ണ് മ​ല​യാ​ള​ത്തി​ൽ അ​യാ​ളും ഞാ​നും ത​മ്മി​ൽ, സി​നി​മ ക​ന്പ​നി, ഒ​റീ​സ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും സീ​രി​യ​ലി​ൽ നി​ന്നും അ​വ​സ​ര​ങ്ങ​ളെ​ത്തി. ഒ​ന്നും ചെ​യ്യാ​തി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​താ​ണെ​ന്ന തോ​ന്ന​ലാ​ണ് സീ​രി​യ​ലി​ലേ​ക്കെ​ത്തി​ച്ച​ത്.

സീ​രി​യ​ലി​ൽ നി​ന്നും സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണോ‍?

അ​ത് ഓ​രോ സം​വി​ധാ​യ​ക​ന്‍റേയും കാ​ഴ്ച​പ്പാ​ടി​ന​നു​സ​രി​ച്ചാ​ണ്. ക​ട്ട​പ്പ​ന​യി​ലേ​ക്കു വി​ളി​ക്കു​ന്പോ​ൾ നാ​ദി​ർ​ഷ എ​ന്നെ ക​ണ്ടി​ട്ടി​ല്ല. ഇ​ക്ക​യു​ടെ ഭാ​ര്യ ഒ​രു ഡാ​ൻ​സ് പ്രോ​ഗ്രാം ക​ണ്ടി​ട്ടാ​ണ് എ​ന്നെ​പ്പ​റ്റി പ​റ​യു​ന്ന​ത്. അ​തു പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കു​മെ​ന്ന സം​വി​ധാ​യ​ക​ന്‍റെ തോ​ന്ന​ലി​ലാ​ണ് ഞാ​ൻ ആ ​ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത്.

സ്വ​ർ​ണ​ക്ക​ടു​വ​യും കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യും പൂ​ർ​ത്തി​യാ​ക്കി​യ ഐ​ന എ​ന്ന ചി​ത്ര​ത്തി​ലു​മൊ​ക്കെ സം​വി​ധാ​യ​ക​രു​ടെ വി​ശ്വാ​സ​ത്തി​ൽ എ​ത്തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. ഞാ​ൻ അ​വ​ത​രി​പ്പി​ച്ച വാ​സ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു ഹീ​റോ​യി​ൻ ഓ​റി​യ​ന്‍റ​ഡ് മൂ​വി​യും പോ​യ വ​ർ​ഷം ചെ​യ്തി​രു​ന്നു. എ​ന്നി​ൽ ഒ​രു ക​ഥാ​പാ​ത്രം സു​ര​ക്ഷി​ത​മാ​ണെ​ന്നു സം​വി​ധാ​യ​ക​ർ​ക്കു തോ​ന്നി​യാ​ൽ ഭാ​വി​യി​ൽ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കും.

അ​ഭി​ന​യ​ത്തി​നൊ​പ്പം നൃ​ത്ത​വും ജീ​വി​ത​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ട​ല്ലോ?

നൃ​ത്തം ചെ​റു​പ്പം മു​ത​ൽ ത​ന്നെ പ​ഠി​ക്കു​ന്ന​താ​ണ്. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ൽ നി​ന്നും ബി.​എ ഭ​ര​ത​നാ​ട്യം കോ​ഴ്സ് ചെ​യ്തി​രു​ന്നു. എം.​എ കൂ​ടി ചെ​യ്യ​ണ​മെ​ന്നു ക​രു​തു​ന്നു. പി​ന്നെ ഭാ​വി​യി​ൽ ഒ​രു നൃ​ത്ത വി​ദ്യാ​ല​യം തു​ട​ങ്ങ​ണം. അ​ഭി​ന​യ​ത്തി​നൊ​പ്പം ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ ഇ​പ്പോ​ഴും ചെ​യ്യു​ന്നു​ണ്ട്.

സി​നി​മ​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യെ​പ്പ​റ്റി​യു​ള്ള കാ​ഴ്ച​പ്പാ​ട്?

കാ​സ്റ്റിം​ഗ് കൗ​ച്ച്, പു​രു​ഷ മേ​ധാ​വി​ത്വം എ​ന്നി​വ​യൊ​ക്കെ എ​ല്ലാ ഇ​ൻ​ഡ​സ്ട്രി​യി​ലു​മു​ള്ള​താ​ണ്. അ​ത്ത​ര​ത്തി​ൽ ഒ​രാ​ൾ ന​മ്മ​ളെ സ​മീ​പി​ക്കു​ന്പോ​ൾ അ​തു ന​മ്മു​ടെ മാ​ത്രം ഇ​ഷ്ട​ത്തി​ന്‍റെ പു​റ​ത്തു പോ​കു​ന്ന​താ​ണ്. നേ​ട്ട​ത്തി​നു​വേ​ണ്ടി അ​തി​നു പി​ന്നാ​ലെ പോ​കു​ന്ന​വ​രു​ണ്ടാ​കും. പ​ക്ഷേ, ന​മ്മു​ടെ ക​ഴി​വി​ലു​ള്ള വി​ശ്വാ​സ​വും ന​ല്ല അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തു​മെ​ന്ന ധൈ​ര്യ​വു​മു​ണ്ടെ​ങ്കി​ൽ ന​മു​ക്ക​തി​നെ ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ന്താ​യാ​ലും നി​ർ​ബ​ന്ധ​പൂ​ർ​വ​മോ ബ​ലാ​ൽ​ക്കാ​ര​മോ ആ​യി അ​ത്ത​ര​മൊ​രു അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​രി​ല്ലെ​ന്ന പൂ​ർ​ണ സു​ര​ക്ഷി​ത​ത്വം സി​നി​മ മേ​ഖ​ല​യ്ക്കു​ണ്ടെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം.

കു​ടും​ബ വി​ശേ​ഷ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്?

പെ​രു​ന്പാ​വൂ​രാ​ണ് എ​ന്‍റെ സ്ഥ​ലം. അ​ച്ഛ​നും അ​മ്മ​യും അ​നി​യ​നു​മാ​ണ് ഉ​ള്ള​ത്. അ​നി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗിനു പ​ഠി​ക്കു​ന്നു.

Related posts