‘സ്പൈ​സ്‌​ജെ​റ്റി​ന് നാ​ണം​കേ​ട്’: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്കം; വീ​ഡി​യോ വൈ​റ​ൽ

ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്പൈ​സ്‌​ജെ​റ്റ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദം. വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ‘ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​വാ​യ​തു​കൊ​ണ്ടാ​ണ് നി​ങ്ങ​ൾ സ്പൈ​സ്‌​ജെ​റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ വ​ന്ന​ത്’ എ​ന്ന് പ​റ​ഞ്ഞ​താ​ണ് യാ​ത്ര​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, കൗ​ണ്ട​റി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ യാ​ത്ര​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ബ​ഹ​ളം വെ​ക്കു​ന്ന​തും ചൂ​ണ്ടി​ക്കാ​ണി​ച്ചു സം​സാ​രി​ക്കു​ന്ന​തും കാ​ണാം. ഈ ​സ​മ​യ​ത്ത് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ത​ർ​ക്ക​ത്തി​നി​ട​യി​ൽ “സ്പൈ​സ്‌​ജെ​റ്റ് നി​ര​ക്ക് കു​റ​ഞ്ഞ​താ​യ​തു​കൊ​ണ്ടാ​ണ് നി​ങ്ങ​ൾ ഇ​തി​ൽ വ​ന്ന​ത്” എ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ഇ​ര​ട്ടി​ച്ചു. തു​ട​ര്‍​ന്ന് കോ​പാ​കു​ല​രാ​യ യാ​ത്ര​ക്കാ​ർ കൗ​ണ്ട​റി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടു​ക​യും “സ്പൈ​സ്‌​ജെ​റ്റി​ന് നാ​ണം​കേ​ട്” എ​ന്ന് ഉ​റ​ക്കെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. കൂ​ട്ട​ത്തി​ലൊ​രു യാ​ത്ര​ക്കാ​രി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തെ​ക്കു​റി​ച്ചും രോ​ഷ​ത്തോ​ടെ സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

ത​ർ​ക്ക​ത്തി​ന് കൃ​ത്യ​മാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ൻ പ്ര​തി​ഷേ​ധ​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ്പൈ​സ്‌​ജെ​റ്റ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ യാ​ത്ര​ക്കാ​രും സ്പൈ​സ്‌​ജെ​റ്റ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ഗ്വാ​ദ​മു​ണ്ടാ​യ​തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

 

 

Related posts

Leave a Comment