ചെന്നൈ: ടെലിവിഷൻ പാചക പരിപാടികളിലൂടെ ശ്രദ്ധേയനായ ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. സുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരുദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്തതിന് ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയ പാചകവിദഗ്ധൻ കൂടിയായിരുന്നു ഷെഫ് ദാമു.
ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ അദ്ദേഹം, മദ്രാസ് സർവകലാശാലയിൽനിന്ന് ഹോട്ടൽ മാനേജ്മെന്റിൽ പിഎച്ച്ഡി നേടുന്ന ആദ്യ ഇന്ത്യൻ ഷെഫ് കൂടിയാണ്. തമിഴ് പാചക റിയാലിറ്റി ഷോയായ ‘കുക്കു വിത്ത് കൊമാളി’യിലെ വിധികർത്താവ് ആയിരുന്നു ഇദ്ദേഹം. നിരവധി പാചക പുസ്തകങ്ങൾ അദ്ദേഹം തയാറാക്കിയിട്ടുണ്ട്.
പത്ത് ലക്ഷത്തോളം ഫോളോവേഴുള്ള ദാമുവിന്റെ യൂട്യൂബ് ചാനലിലൂടെ ധാരാളം കുക്കിംഗ് വീഡിയോ ആരാധകരുമായി ഇദ്ദേഹം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇടുപ്പെല്ലിലെ ഒടിവും കാൽമുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വീൽചെയറിലായിരുന്നു.
