വെ​റും ‘രോ​മ’​മ​ല്ല: ആ​ടി​ന്‍റെ ‘രോ​മ’​ത്തി​ൽ​നി​ന്ന് അ​സ്ഥി​രോ​ഗ ചി​കി​ത്സ​യ്ക്കു​ള്ള ഔ​ഷ​ധം

വെ​റും രോ​മ​ത്തി​ൽ​നി​ന്ന്, അ​തും ആ​ടി​ന്‍റെ രോ​മ​ത്തി​ൽ​നി​ന്ന് ഇ​ങ്ങ​നെ​യൊ​രു ക​ണ്ടു​പി​ടി​ത്ത​മോ? ആ​രും അ​ദ്ഭു​ത​പ്പെ​ടു​ന്ന ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ല​ണ്ട​ൻ‌ കിം​ഗ്സ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഭാ​വി​യി​ൽ അ​സ്ഥി​രോ​ഗ ചി​കി​ത്സാ​രം​ഗ​ത്തു വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ൽ എ​ന്താ​ണെ​ന്ന​ല്ലേ?

ആ​ടി​ന്‍റെ രോ​മ​ത്തി​ൽ​നി​ന്നു വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​ത്യേ​ക ‘പ​ദാ​ർ​ഥം’ അ​സ്ഥി​ക​ളി​ലെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ആ ​സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. ഇ​തു​പ​യോ​ഗി​ച്ച് എ​ലി​ക​ളി​ലെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അ​സ്ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചെ​ന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി. പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ളാ​ജ​ൻ മെം​ബ്രെ​യ്നു​ക​ളേ​ക്കാ​ൾ മി​ക​ച്ച ‘ബോ​ൺ സെ​ൽ’ ആ​ണ് നി​ർ​മി​ച്ച​തെ​ന്നും ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

ആ​ടി​ന്‍റെ രോ​മ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന സ്ട്ര​ക്‌​ച​റ​ൽ ‘കെ​രാ​റ്റി​ൻ’ എ​ന്ന പ്രോ​ട്ടീ​ൻ ഉ​പ​യോ​ഗി​ച്ചാ​ണു പ്ര​ത്യേ​ക മെം​ബ്രെ​യ്നു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര മാ​സി​ക​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ലാ​ബി​ൽ, ഗ​വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യ​രി​ലെ അ​സ്ഥി​കോ​ശ​ങ്ങ​ളി​ലാ​ണ് ഈ ‘​കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു’​ക​ൾ പ​രീ​ക്ഷി​ച്ച​ത്. ഇ​വ​യി​ൽ കോ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ വ​ള​രു​ക​യും അ​സ്ഥി രൂ​പീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, സ്വ​യം സു​ഖ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ത​ല​യോ​ട്ടി​യി​ൽ വ​ലി​യ ക്ഷ​ത​ങ്ങ​ളു​ള്ള എ​ലി​ക​ളി​ൽ ഇ​തു പ​രീ​ക്ഷി​ച്ചു. ഇ​തും വി​ജ​യ​ക​ര​മാ​യി​രു​ന്നു.

സു​ഖ​പ്പെ​ടു​ന്ന സ​മ​യ​മ​ത്ര​യും മാ​റ്റ​മി​ല്ലാ​തെ നി​ൽ​ക്കാ​നും പു​തി​യ അ​സ്ഥി​ക​ൾ വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ പ്ര​ത​ലം ന​ൽ​കാ​നും ത​ക്ക​വ​ണ്ണ​മാ​ണ് കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​ക​ൾ ഗ​വേ​ഷ​ക​ർ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ആ​ഴ്ച​ക​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​ൽ, എ​ലി​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അ​സ്ഥി​ക​ളി​ൽ പു​തി​യ അ​സ്ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി പു​ന​രു​ജ്ജീ​വി​ച്ച​താ​യി ഗ​വേ​ഷ​സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​ൻ‌ ക​ഴി​ഞ്ഞു.

പ​രീ​ക്ഷ​ണ​ത്തി​ൽ കൊ​ളാ​ജ​ൻ മെം​ബ്രെ​യ്നു​ക​ൾ കൂ​ടു​ത​ൽ അ​സ്ഥി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, കെ​രാ​റ്റി​ൻ ഉ​പ​യോ​ഗി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​സ്ഥി​ക​ളി​ൽ ഘ​ട​നാ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​വും ആ​രോ​ഗ്യ​ക​ര​മാ​യ അ​സ്ഥി​ക​ൾ​ക്കു സ​മാ​ന​മാ​യ കോ​ശ​വി​ന്യാ​സ​വും ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ച്ചു. മാ​ത്ര​മ​ല്ല, കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​ക​ൾ ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യും സ​മ​ന്വ​യി​ച്ച​താ​യും ഗ​വേ​ഷ​ക​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു.

ഗ​വേ​ഷ​ണം തു​ട​രു​ന്നു
അ​സ്ഥി​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യ്ക്ക് ആ​ടി​ന്‍റെ രോ​മ​ത്തി​ൽ​നി​ന്നു നി​ർ​മി​ച്ച പ​ദാ​ർ​ഥം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണു ഗ​വേ​ഷ​ക​ർ. അ​സ്ഥി പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യു​ള്ള വ​സ്തു​ക്ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ‘കെ​രാ​റ്റി​ൻ’ ഒ​രു പു​തി​യ വ​ഴി​ത്തി​രി​വാ​ണെ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ത​ന്നെ​യു​മ​ല്ല, പു​തി​യ ക​ണ്ടെ​ത്ത​ൽ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വു​മാ​ണ്. പ്ര​കൃ​തി​ദ​ത്ത​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ ആ​ടി​ന്‍റെ രോ​മം പ​ല​പ്പോ​ഴും കാ​ർ​ഷി​ക ഉ​പോ​ത്പ​ന്ന​മാ​യി ത​ള്ളി​ക്ക​ള​യാ​റാ​ണു പ​തി​വ്.

ചി​കി​ത്സാ​രം​ഗ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ടി​ന്‍റെ രോ​മം മാ​റ്റി​യെ​ടു​ക്കു​ന്ന​തു പാ​ഴാ​യി​പ്പോ​കു​ന്ന​തു ത​ട​യാ​നും ക​ഴി​യും. ഇ​പ്പോ​ൾ അ​സ്ഥി, ദ​ന്ത ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ളാ​ജ​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​എ​ന്നാ​ൽ, അ​വ താ​ര​ത​മ്യേ​ന ബ​ല​ഹീ​ന​വും എ​ളു​പ്പം ദ്ര​വി​ച്ചു​പോ​കു​മെ​ന്ന​തു​മാ​ണ്. ത​ന്നെ​യു​മ​ല്ല, നി​ർ​മാ​ണ​ചെ​ല​വും കൂ​ടു​ത​ലു​മാ​ണ്. ഇ​തി​നു പു​തി​യ ക​ണ്ടെ​ത്ത​ൽ നി​ർ​ണാ​യ​ക​മാ​കും. ഭാ​വി​യി​ൽ ചി​ത്സാ​രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ പു​തി​യ ക​ണ്ടെ​ത്ത​ലി​നു ക​ഴി​യു​മെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, കെ​രാ​റ്റി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​നം മൃ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. ഇ​തു മ​നു​ഷ്യ​രി​ൽ പ്ര​യോ​ഗി​ക്കാ​ൻ ഇ​നി​യും കാ​ല​താ​മ​സ​മു​ണ്ടാ​കും. സു​ര​ക്ഷി​ത​ത്വം, കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കാ​ൻ തു​ട​ർ​പ​ഠ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment