ഡിജിറ്റൽ യുഗത്തിലും ലളിതമായ വഴികളിലൂടെ കുട്ടികൾക്ക് അക്ഷരജോടി പകർന്നു നൽകി സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ് കേരളത്തിൽ നിന്നുള്ള ഒരൂ വയോധിക. ‘ആശാട്ടി അമ്മൂമ്മ’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഈ അമ്മൂമ്മ, കടലാസോ ഡിജിറ്റൽ ഉപകരണങ്ങളോ ഇല്ലാതെ വെറും മണ്ണും ഒരു ചെറിയ വടിയും ഉപയോഗിച്ച് കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘മോം ഓഫ് സഫാചി’ ആണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുറന്ന സ്ഥലത്ത് നിരനിരയായി ഇരിക്കുന്ന കുട്ടികളുടെ മുന്നിലിരുന്ന്, ഒരു കറുത്ത തുണിയിലോ നിലത്തോ മണൽ വിതറി അത് വടികൊണ്ട് നിരപ്പാക്കുന്ന അമ്മൂമ്മയെ വീഡിയോയിൽ കാണാം.
മണൽ പരത്തി മിനുസപ്പെടുത്തിയ ശേഷം, വടി ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളും അവയുടെ ‘കർസിവ്’ (cursive) രൂപങ്ങളും അമ്മൂമ്മ വളരെ പതുക്കെയും വ്യക്തതയോടെയും എഴുതി കാണിച്ചു കൊടുക്കുന്നു. ഇത് കണ്ട് കുട്ടികളും സ്വന്തം വിരലുകൾ ഉപയോഗിച്ച് മണ്ണിൽ അതേ അക്ഷരങ്ങൾ വരച്ച് പരിശീലിക്കുകയാണ് ചെയ്യുന്നത്.
ചെലവില്ലാത്തതും കടലാസ് പാഴാക്കാത്തതുമായ ഈ നൂതനമായ ശൈലിക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. പണത്തോക്കാൾ മികച്ച ആശയങ്ങളും ആത്മാർത്ഥതയുമാണ് വിദ്യാഭ്യാസത്തിന് വേണ്ടതെന്നും, കുട്ടികളുടെ സർഗാത്മകത വളർത്താൻ ഇത്തരം ചെറിയ വഴികൾ ധാരാളമാണെന്നും ആളുകൾ കമന്റുകളിൽ കുറിക്കുന്നു.
