തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്രയ്ക്കായി ‘വിജ്ഞാന ദർശിനി’ പദ്ധതിയുമായി കെഎസ്ആർടിസി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പുറമെ പ്രായോഗികമായ അറിവും വിനോദവും ഒരുമിച്ച് വിദ്യാർഥികൾക്ക് പകർന്നു നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ടത്തിൽ യാത്രകൾ ആരംഭിച്ചിട്ടുള്ളത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും തത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ബന്ധപ്പെടേണ്ട നമ്പറുകൾ :
തിരുവനന്തപുരം നോർത്ത് – 9188619378
തിരുവനന്തപുരം സൗത്ത് – 9188938522
കൊല്ലം – 9188938523
പത്തനംതിട്ട – 9188938524
ആലപ്പുഴ – 9188938525
കോട്ടയം – 9188938526
ഇടുക്കി – 9188938527
എറണാകുളം – 9188938528
തൃശൂർ – 9188938529
പാലക്കാട് – 9188938530
മലപ്പുറം – 9188938531
കോഴിക്കോട് – 9188938532
വയനാട് – 9188938533
കണ്ണൂർ & കാസർഗോഡ് – 9188938534
