ആർക്കാണ് ആ ഭാഗ്യം ..! അഭിനേതാക്കളെ തേടി ഹോളിവുഡ് സംവിധായകൻ സോ​ഹ​ൻ റോ​യി​ തൃശൂർ കലോത്സവ നഗരിയിൽ

തൃ​ശൂ​ർ: താ​ര​ങ്ങ​ളെ തേ​ടി സം​വി​ധാ​യ​ക​ൻ ക​ലോ​ത്സ​വ വേ​ദി​യി​ൽ. ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ സോ​ഹ​ൻ റോ​യി​യാ​ണു ത​ന്‍റെ പു​തി​യ​ ഹോ​ളി​വു​ഡ് സി​നി​മ​യാ​യ ബേണിം​ഗ് വെ​ൽ​സി​ലേ​ക്കു ക​ലാ​പ്ര​തി​ഭ​ക​ളെ​യും ക​ലാ​കാ​ര​ൻ​മാ​രെ​യും ക്ഷ​ണി​ക്കാ​നാ​യി മ​ത്സ​രവേ​ദി​യി​ൽ എ​ത്തി​യ​ത്.​

പു​തി​യ സി​നി​മ​യി​ലെ അ​ഭി​നേതാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ക്ഷ​ണി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ്ര​ധാ​ന വേ​ദി​യാ​യ നീ​ർ​മാ​ത​ള​ത്തി​ലും മീ​ഡി​യാ സെ​ന്‍റ​റി​ലു​മെ​ത്തി​യ സോ​ഹ​ൻ റോ​യി മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രോ​ടു ക​ലോ​ത്സ​വ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവ​ച്ചു. വേ​ദി ഒ​ന്നി​ൽ ന​ട​ന്ന തി​രു​വാ​തി​ര മ​ത്സ​ര​വും ക​ണ്ട​തി​നുശേ​ഷ​മാ​ണ് സോ​ഹ​ൻ മ​ട​ങ്ങി​യ​ത്.

‌ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​തു ഇ​ൻ​ഡി​വു​ഡ് ഫി​ലിം കാ​ർ​ണി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​ത്തെക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചു. യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​ണ് സോ​ഹ​ൻ റോ​യി.

Related posts