സരിതയുടെ ലൈംഗികാരോപണത്തിനു പിന്നിൽ ഗണേഷ് കുമാർ; 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറെന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷ് കുമാറാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി.

ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ ശരണ്യാ മനോജാണ് കത്ത് എഴുതിയത്. തന്‍റെ അടുത്ത് നിന്ന് ഗണേഷ് കുമാറിന്‍റെ പിഎ പ്രദീപാണ് കത്തിന്‍റെ കോപ്പി വാങ്ങിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇത് മനസിലാക്കാൻ സാധിക്കുമെന്നും ഫെനി പറഞ്ഞു.

Related posts