കാണാതായ പട്ടാളകാരിക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി; വിവരം നല്‍കുന്നവര്‍ക്ക് 15000 ഡോളർ പ്രതിഫലവും

ഫോർട്ട് ഹുഡ്, ടെക്സസ് : ഫോർട്ട് ഹുഡ് പട്ടാള ക്യാമ്പിൽ നിന്നും ഏപ്രിൽ 22 മുതൽ കാണാതായ പട്ടാളകാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി മിലിറ്ററി അധികൃതർ അറിയിച്ചു.

ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങിയ വനേസ ഗൈല്ലെനെ (20) കഴിഞ്ഞ ബുധനാഴ്ച ഫോർട്ട് ഹുഡ് ആർമി പോസ്റ്റിന്‍റെ പാർക്കിംഗ് ലോട്ടിലാണ് അവസാനമായി കാണുന്നത് അഞ്ച് അടി രണ്ടിഞ്ചു ഉയരവും 126 പൗണ്ടും ഉള്ള ഇവർ ബ്ലാക്ക് ടി ഷർട്ടാണ് ധരിച്ചിരുന്നത് .ഇവരുടെ കൈയിലുണ്ടായിരുന്ന ഫോൺ , വാലറ്റ് ,താക്കോൽ ,തിരിച്ചറിയൽ കാർഡ് എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .

അഞ്ചു ദിവസമായി പോലീസും മിലിറ്ററി അധികൃതരും നടത്തിയ അന്വേഷണം ഇതുവരെ ഫലം കണ്ടെത്തിയിട്ടില്ല.

ഇവരുടെ തിരോധനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആർമി സിഐഡി സ്പെഷൽ ഏജന്‍റിനെയോ മിലിറ്ററി പോലീസിനെയോ വിവരം അറിയിക്കണമെന്ന് അഭ്യർഥിച്ചു. 15000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട് .

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment