മീന്‍കച്ചവടം നടത്തുന്ന യുവതിയെ നടുറോഡിലിട്ട് പൊതിരെ തല്ലി ഭര്‍ത്താവ് ! കോഴിക്കോട്ട് നടന്ന സംഭവം ഇങ്ങനെ…

കോഴിക്കോട് അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തി ജീവിക്കുന്ന യുവതിയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് മര്‍ദിച്ച് ഭര്‍ത്താവ്. കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തരമര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.

Read More

19കാരിയെ മരത്തില്‍ കെട്ടിത്തൂക്കി ക്രൂരമര്‍ദ്ദനം ! പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനും ബന്ധുക്കളും;വീഡിയോ…

19 വയസുള്ള പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. വിവാഹിതയായ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Read More

അപരാധം എന്തു ചെയ്തു ഞാന്‍ ! വളര്‍ത്തുനായയെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്‌കൂട്ടറിനു പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് യുവാവിന്റെ ക്രൂരത…

വളര്‍ത്തു മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്ക് അവസാനമില്ല. ഉപേക്ഷിക്കുന്നതിനു മുമ്പ് വളര്‍ത്തുനായയെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും ഇരുചക്രവാഹനത്തിന് പിന്നില്‍ കെട്ടി അരക്കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇജാസ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വഡോദരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് നായയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പല്ലുകള്‍ കൊഴിയുകയും തലക്കും കാലിനും കൈയിനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെയ്ക്ക് നായയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചെന്നും റോഡില്‍ കൂടി വാഹനത്തിന് പിന്നില്‍ക്കെട്ടി വലിച്ചഴച്ചെന്നും ദൃക്സാക്ഷി മൊഴി നല്‍കി. സമീപകാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മൃഗസ്‌നേഹികള്‍ക്കാകെ ആശങ്ക പകരുകയാണ്.

Read More

വനിത ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം ! മൃഗസംരക്ഷണ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവര്‍ക്കെതിരേ കേസെടുത്തു…

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി പരാതി. തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണു പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കേസെടുത്തതായി പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുടെ അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്. തെരുവു നായ്ക്കളെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് സംഘടന പ്രതികരിച്ചു. ‘നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലര്‍ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു മര്‍ദനമുണ്ടായത്. ഫേസ്ബുക്ക് ലൈവില്‍ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍നിന്ന് അയിഷ ക്രിസ്റ്റീന ചെയ്ത ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരെയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍…

Read More

പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി ! ഗര്‍ഭിണി ഉള്‍പ്പെടെയുള്ള യുവാവിന്റെ സഹോദരിമാരെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രരാക്കി പീഡിപ്പിച്ച് പോലീസ്; പീഡനത്തില്‍ യുവതിയുടെ ഗര്‍ഭമലസി…

സഹോദരന്‍ കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ സഹോദരിയെയും മറ്റ് രണ്ട് സഹോദരിമാരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ച് പോലീസ്. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒളിച്ചോടിയ യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു കാര്യവും ഉണ്ടാകാതെ വന്നതോടെ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. താന്‍ രണ്ട് മാസവും 22ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച യുവതി മാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യം പുറംലോകം അറിയുന്നത്. സെപ്റ്റംബര്‍ 10ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതികളില്‍ ഒരാള്‍ പോലീസ്…

Read More

വേണമെന്നുള്ളവന്‍ യാത്ര ചെയ്താല്‍ മതിയെന്നേ അല്ലാത്തവന്‍ ഇപ്പം ഇറങ്ങിക്കോണം ബസില്‍ നിന്ന് ! ബസില്‍ നിന്നിറങ്ങിപ്പോയ യാത്രക്കാരനെ പിറകെ ചെന്നു തല്ലി കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഗുണ്ടായിസം; സംഭവം ഇങ്ങനെ…

സ്ഥാപനം എത്ര പ്രതിസന്ധിയിലായാലും മര്യാദ പഠിക്കാത്ത ചില തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയുടെ ശാപം. എറണാകുളം-പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ കാണിച്ച അതിക്രമത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായ യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നേരം ഏറെയായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന്‍ ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്‌നം വഷളായി. യാത്രക്കാരന്റെ താക്കീത് ഡ്രൈവറര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട് പ്രതിഷേധിച്ച യാത്രക്കാരന്‍ ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ പിറകെ പോയി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഡ്രൈവര്‍ ഭീഷണി മുഴക്കുകയും…

Read More

വയലോ കുളമോ നികത്തിയാല്‍ ചെങ്കൊടി നാട്ടി പണം പിരിക്കുന്ന വിരുതന്‍; സ്വന്തം ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നവരേയും മര്‍ദ്ദിക്കും; കറ്റാനത്തെത്തിയ വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി മര്‍ദ്ദിച്ച സിപിഎം നേതാവ് നാട്ടിലെ ജഗജില്ലി…

വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി അദ്ദേഹത്ത മര്‍ദ്ദിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. വള്ളികുന്നം എസ്ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. സീനിയര്‍ സിറ്റിസണ്‍ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നാണ് വിവരം. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവര്‍ത്തകനുമായ പള്ളിക്കല്‍ മന്നത്ത് വീട്ടില്‍ കെ. രാജു മര്‍ദ്ദിച്ചത്. കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തന്‍. കൈകളില്‍ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയില്‍ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറല്‍ ബാങ്കിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോള്‍…

Read More

എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ വൈറലാവുന്നു…

ജന്മം നല്‍കി വളര്‍ത്തി വലുതാക്കുന്ന മാതാപിതാക്കളെ മറക്കുന്ന മക്കളുടെ എണ്ണം കൂടിവരികയാണ് ഈ സമൂഹത്തില്‍.സംസ്‌കാര സമ്പന്നന്‍ എന്നവകാശപ്പെടുന്ന മനുഷ്യന്റെ പെരുമാറ്റം പലപ്പോഴും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായ ഒരു വീഡിയോ ആരുടെയും കരളലയിപ്പിക്കും. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത പടുവൃദ്ധയായ അമ്മയെ സ്വന്തം മകന്‍ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്.

Read More

ഫീസടയ്ക്കാന്‍ പണമില്ല ! മാതാപിതാക്കളെ പണമടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ആദ്യപടിയായി അധ്യാപിക നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു…

ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് മീര്‍പേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിലാണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അദ്ധ്യാപിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. കട്ടിയേറിയ ഒരു വസ്തു ഉപയോഗിച്ചാണ് സ്വരൂപ എന്ന അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പണമടയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. ഐപിസി വകുപ്പുകള്‍ക്കു പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.  

Read More

ചെങ്കൊടി കൊണ്ട് പിന്നാമ്പുറം തുടയ്ക്കുന്ന പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു ! പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു; യുവാവിനെ സിപിഎമ്മുകാര്‍ ആശുപത്രിയിലാക്കിയ കഥയിങ്ങനെ…

പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ പഞ്ഞിക്കിട്ടത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ വാക്കേറ്റവും അടിപടിയുമുണ്ടായി. സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.…

Read More