പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യാന്‍ കാമുകന് ഒത്താശ ചെയ്ത് അമ്മയുടെ ക്രൂരത. സംഭവത്തില്‍ അമ്മ സെലീന ബീട്ഡ്രീസ്യെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വേഗാസിലാണ് സംഭവം. കാമുകനായ സെര്‍ജിയോ എഡുവാര്‍ഡോ ഗിമെനെസ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. ഇയാള്‍ ഉടന്‍ പിടിയിലാകും എന്നും പോലീസ് പറഞ്ഞു. മകളുടെ ദേഹത്തു പ്രേതബാധയുണ്ട് എന്നു കാമുകന് അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് എട്ടുവയസായിരുന്നപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 17 വയസുണ്ട്. ഇയാള്‍ മദ്യത്തിന് അടിമയാണ്. പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കി. തന്നെ ഉറങ്ങാന്‍ പോലും ഇയാള്‍ സമ്മതിക്കാറില്ലായിരുന്നു എന്നു പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read MoreTag: mother
വെള്ളത്തിനായി അമ്മ താണ്ടിയിരുന്നത് കിലോമീറ്ററുകള്‍ ! സ്വന്തമായി കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാട് മാറ്റി 14കാരന്
ലോകത്ത് കുടിവെള്ളത്തിനോളം പ്രാധാന്യമുള്ള വസ്തുക്കള്‍ കുറവാണ്. ഇന്ന് ലോകമെമ്പാടും നിരവധി ആളുകളാണ് ശുദ്ധജല ദൗര്‍ലഭ്യം മൂലം ദുരിതമനുഭവിക്കുന്നത്. മഹാരാഷ്ട്രയിലെ വിദൂരഗ്രാമമായ പല്‍ഗാറില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വെള്ളം എത്തിക്കാന്‍. കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്ടപ്പാട് പ്രണവ് രമേശ് എന്ന 14 കാരനെ എത്തിച്ചത് വലിയൊരു ആശയത്തിലേക്കായിരുന്നു. ഈ കഷ്ടപ്പാടിന് ഒരു അറുതി വരണമെങ്കില്‍ സ്വന്തമായി ഒരു കിണര്‍ കുത്തണമെന്ന ചിന്ത ആ ബാലന്റെ മനസ്സില്‍ ഊട്ടിയുറക്കപ്പെട്ടു. കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണര്‍ നിര്‍മാണം. മണ്‍വെട്ടിയും മണ്‍കോരിയും ഏണിയുമായിരുന്നു പണിയായുധങ്ങള്‍. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയില്‍ നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്ച അവന്റെ കണ്ണു നിറച്ചു. പരിശ്രമം വിജയിച്ചപ്പോള്‍ ‘ഇനി അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല’ എന്ന് ചിരിച്ചുകൊണ്ട്…
Read Moreനട്ടു വളര്‍ത്തി കുഞ്ഞിനെപ്പോലെ പരിപാലിച്ച ആല്‍മരത്തിന്റെ കല്യാണം നടത്തി സ്ത്രീ ! ഭര്‍ത്താവിനോടുള്ള വാഗ്ദാനം നിറവേറ്റാനായെന്ന് രേഖാ ദേവി…
നമ്മുടെ പ്രകൃതിയില്‍ മരങ്ങള്‍ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ…പല രാജ്യങ്ങളും നേരിടുന്ന ഒരു വിപത്താണ് വന നശീകരണം. എന്നാല്‍ മരങ്ങളെയും പ്രകൃതിയെയും അളവറ്റു സ്നേഹിക്കുന്നവരും ഈ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു കുഞ്ഞിനെപ്പോലെ ആല്‍മരത്തെ വളര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്. പുര്‍ബ ബര്‍ധമാനിലെ മെമാരിയിലാണ് ആല്മരത്തിന് വിവാഹ ചടങ്ങ് നടന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളര്‍ത്തിയത്. കാലക്രമേണ, ആല്‍മരം വളരുകയും അതിന്റെ ശാഖകള്‍ വികസിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്റെ ‘മകന്’ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് സ്ത്രീക്ക് തോന്നി, അതിനാല്‍ അവള് വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു. രേഖാദേവി പറയുന്നതനുസരിച്ച്, ആല്‍മരം തൈയായിരുന്ന കാലം മുതല്‍ സ്വന്തം മകനായി കണ്ടാണ് അവര്‍ വളര്‍ത്തിയത്. വിവാഹിതരായ രണ്ട് പെണ്മക്കള് ഉണ്ടായിരുന്നിട്ടും, പ്രിയപ്പെട്ട മരത്തിന് ഒരു വിവാഹം നടത്താന്‍ അവര്‍ക്കു അതിയായ ആഗ്രഹമുണ്ടായി. ഒരു ദിവസം,…
Read Moreസ്വയം പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റി ! കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ചത് മരിച്ചെന്നു കരുതിയാണെന്ന് മാതാവ്…
പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം പോലീസുകാര്‍ രക്ഷപ്പെടുത്തിയ നവജാതശിശുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതല്‍ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. എന്നാല്‍ പൂര്‍ണ ആരോഗ്യത്തില്‍ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവില്‍ പറയാന്‍ കഴിയില്ല. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ മാറ്റില്ലെന്നും അധികൃതര്‍ പറഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്. രക്തസ്രാവമോ മറ്റു പരുക്കുകളോ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റില്‍…
Read Moreഎനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് വാപ്പ ഉമ്മയെ കൊല്ലുന്നത് ! ജീവിതകഥ വിവരിച്ച് ബിഗ്ബോസ് താരം; കണ്ണു നിറഞ്ഞ് സഹമത്സരാര്‍ഥികള്‍…
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് അഞ്ചാം സീസണ് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. പുതിയ സീസണിലെ ഒരു സെഗ്നമെന്റാണ് ‘എന്റെ കഥ’. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു. അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍…
Read Moreകുഞ്ഞുവാവയെ കാത്ത് 23 വയസുള്ള വല്യേച്ചി ! അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ പാര്‍വ്വതി
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടിയും നര്‍ത്തകിയായ ആര്യാ പാര്‍വതി. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. ’23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ ആര്യ കുറിക്കുന്നു. അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തത്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും…
Read More21കാരിയ്ക്ക് 15 വയസുള്ള മകള്‍ ! മകളുടെ സ്കൂള്‍ മീറ്റിംഗിനു പോയാല്‍ ആരും തന്നെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് യുവതി…
21 വയസുള്ള യുവതിയുടെയും അവളുടെ 15കാരി മകളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെന്റക്കിയിലെ ഹണ്ടര്‍ നെല്‍സണ്‍ എന്ന യുവതിയാണ് കഥാനായിക. തന്റെ കുടുംബം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. തനിക്ക് 15 വയസുള്ള ഒരു മകളുണ്ടെന്നും അവളുടെ സ്കൂളില്‍ മീറ്റിംഗിന് പോയാല്‍ തന്റെ പ്രായം മൂലം ആരും തന്നെ ഗൗരത്തില്‍ എടുക്കുന്നില്ലെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ടിക് ടോക്കിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ 82 ലക്ഷത്തിലധികം ആളുകള്‍ കണ്ടതോടെ യുവതി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. റോഡിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് യുവതി താന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.”മകളുടെ സ്കൂളിലെ മറ്റ് മാതാപിതാക്കളോ സ്റ്റാഫ് അംഗങ്ങളോ എന്നെ ഗൗരവമായി കാണുന്നില്ല. ഞാന്‍ അവളുടെ സ്കൂളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഞാന്‍ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന്…
Read Moreലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നല്കിയ വിദ്യാര്‍ഥിനിയ്ക്ക് ലഹരിമാഫിയയുടെ മര്‍ദ്ദനം ! കേസെടുക്കാനാവില്ലെന്ന് പോലീസ്…
ലഹരിമാഫിയയെക്കുറിച്ച് വിവരം നല്കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി ആക്രമിച്ച് മാഫിയാ അംഗങ്ങള്‍. വെഞ്ഞാറമൂട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കും അമ്മയ്ക്കും നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഇനിയും ആക്രമണമുണ്ടാകുമെന്ന ഭയം കാരണം പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത് നിര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. എക്സൈസുകാര് സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിനു പിന്നാലെയാണ് വീടിനു സമീപത്തെ ലഹരി ഉപഭോക്താക്കളെക്കുറിച്ച് പെണ്‍കുട്ടി പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസും എക്സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രഹസ്യവിവരം നല്‍കിയത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയസംഘം കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചെന്നാണ് പരാതി. മുരുകന് എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. കമ്പ് കൊണ്ടുള്ള മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ ചെവിയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കൈക്ക് അടക്കം പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ…
Read Moreഹണിയോട് കല്യാണക്കാര്യം പറയുന്നത് അവള്‍ക്ക് ഇഷ്ടമല്ല ! അത് പറഞ്ഞാല്‍ പിന്നെ അവള്‍ക്ക് എന്നെ കണ്ടുകൂടാ; അമ്മ പറയുന്നതിങ്ങനെ…
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഹണി റോസ്. 2005ല്‍ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ നായികാവേഷം താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാവാനും നടിയ്ക്കു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി എന്ന ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലാകെ സജീവമാവുകയാണ് ഹണി റോസ്. തെലുങ്ക് ചിത്രമായ വീര…
Read Moreഅമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖം മനസ്സിലാക്കാന്‍ പറ്റാത്ത വിധമായി മാറിയിരുന്നു ! ജയില്‍ ജീവിതം വിവരിച്ച് ശാലു മേനോന്…
നൃത്തരംഗത്തും മലയാള സിനിമ-സീരിയല്‍ രംഗത്തും നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ശാലു മേനോന് ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന് ഇപ്പോള്‍ നൃത്താധ്യാപികയുടെ റോളിലാണ് തിളങ്ങുന്നത്. നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞു. സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്ക്രീനില്‍ ആയിരുന്നു താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അതേ സമയം ശാലു മേനോന് മുമ്പ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍…
Read More