ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ അമ്മായിയമ്മയുടെ പല്ലടച്ചു കൊഴിച്ച് മരുമകന്‍ ! വയസാംകാലത്ത് അമ്മായിയമ്മയ്ക്ക് നഷ്ടമായത് ആറു പല്ലുകള്‍; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…

ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ പല്ലടിച്ചു കൊഴിച്ച മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്.

പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.

Related posts

Leave a Comment