ജ​ങ്കാ​റി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്നി​ല്ല; കി​ൻ​കോ​യ്ക്ക് ലാഭക്കൊതിയെന്ന് യാത്രക്കാർ

വൈ​പ്പി​ൻ: ര​ണ്ടു റോ ​റോ ജ​ങ്കാ​റു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് കി​ൻ​കോ​യു​ടെ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​യെ​ന്ന് വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി ഫെ​റി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​വാ​ൻ യാ​ത്ര​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന കെ​എ​സ്ഐ​എ​ൻ​സി​യു​ടെ നി​ല​പാ​ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

മൂ​ന്നു മി​നി​റ്റു യാ​ത്ര​യ്ക്ക് അ​ര​മു​ക്കാ​ൽ മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കി​യാ​ൽ പ്ര​ശ​നം തീ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​വേ​ള​ക​ൾ കു​റ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ച​മ്മി​ണി, സെ​ക്ര​ട്ട​റി ജെ​യിം​സ് ത​റ​മ്മേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​പ്പം സ​മാ​ന്ത​ര സ​ർ​വീ​സി​നാ​യി ഫെ​റി ബോ​ട്ടും ഉ​പ​യോ​ഗി​ക്ക​ണം. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രെ​യും പോ​ലീ​സി​നെ​യും പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല.

ലാ​ഭ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള കു​ത​ന്ത്ര​മാ​ണ് കി​ൻ​കോ ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍​കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി​യും മ​റ്റ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ന​ഷ്ടം സ​ഹി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ കി​ൻ​കോ മാ​ത്രം ലാ​ഭ​ക്കൊ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വി​വേ​ച​ന​മാ​ണ്.

Related posts

Leave a Comment